Dailyhunt
വെള്ളക്കെട്ട് : ബി.ജെ.പി നില്പുസമരം

വെള്ളക്കെട്ട് : ബി.ജെ.പി നില്പുസമരം

കൊച്ചി : നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ നടന്ന രണ്ടാംഘട്ട നില്‍പ്പുസമരം ബി.ജെ.പി എറണാകുളം മണ്ഡലം പ്രസിഡന്റ് പി.ജി. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി യു.ആര്‍. രാജേഷ്, ഒ.ബി.സി മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് എന്‍.വി. സുധീപ്, സൈനികസെല്‍ കണ്‍വീനര്‍ പ്രസാദ്, സജീവ് തുടങ്ങിയവര്‍ നേതൃത്വം നെല്‍കി .

നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുക, പുനരധിവാസ പദ്ധതികള്‍ പൂര്‍ത്തീകരിക്കുക, നഗരമദ്ധ്യത്തില്‍ നരകജീവതം അനുഭവിക്കുന്നവരെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ബി.ജെ.പി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഒപ്പ് ശേഖരിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi