Dailyhunt
വി.വി.രാജേഷ് ബി.ജെ.പി  ജില്ലാ പ്രസിഡന്റായി ചുമതലയേറ്റു

വി.വി.രാജേഷ് ബി.ജെ.പി ജില്ലാ പ്രസിഡന്റായി ചുമതലയേറ്റു

തിരുവനന്തപുരം: ബി.ജെ.പി.ജില്ലാ പ്രസിഡന്റായി യുവനേതാവ് വി. വി. രാജേഷ് ഇന്നലെ ചുമതലയേറ്റു. ജില്ലാ കമ്മിറ്റി ഒാഫീസില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിഞ്ഞ അഡ്വ.എസ്. സുരേഷില്‍ നിന്ന് അദ്ദേഹം ചുമതലയേറ്റെടുത്തു. മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ എം.എല്‍.എ സന്നിഹിതനായിരുന്നു.

നെടുമങ്ങാട് കരുപ്പൂരില്‍ വേലായുധന്‍ നായരുടേയും വസന്തകുമാരിയുടെയും മകനായ വി. വി. രാജേഷ് ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എ.ബി. വി.പിയിലൂടെയാണ് പൊതുരംഗത്തെത്തിയത്. എം.ജി.കോളേജിലും ലോ അക്കാദമിയിലുമായി വിദ്യാഭ്യാസം .എ.ബി.വി.പി താലൂക്ക് പ്രസിഡന്റ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി, ദേശീയ നിര്‍വ്വാഹകസമിതിയംഗം ,യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്,.

ബി.ജെ.പി സംസ്ഥാന സെക്രട്ടറി, പാര്‍ട്ടി വക്താവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2011ല്‍ വട്ടിയൂര്‍ക്കാവിലും 2016 ല്‍ നെടുമങ്ങാട്ടും നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. കാശ്മീരില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന് ബി.ജെ.പി. നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു.

ശബരിമല ടോള്‍ സമരത്തിലും ലോ അക്കാഡമി സമരത്തിലും നേതൃത്വം വഹിച്ചു. ബി.ജെ.പി. വന്‍ മുന്നേറ്റം നടത്തിയ 2015ലെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ നേതൃത്വം വഹിച്ചതാണ് വി. വി. രാജേഷിനെ പാര്‍ട്ടിയില്‍ ശ്രദ്ധേയനാക്കിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi