Sunday, 05 Jul, 3.06 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
വിദേശ നാണയ ശേഖരം: ഇന്ത്യയ്ക്ക് 5-ാം സ്ഥാനം

മുംബയ്: ഇന്ത്യയുടെ കൈവശമുള്ളത് ലോകത്തെ ഏറ്രവും ഉയര്‍ന്ന അഞ്ചാമത്തെ വിദേശ നാണയ കരുതല്‍ ശേഖരം. 50,​000 കോടി ഡോളറാണ് നിലവില്‍ ഇന്ത്യയുടെ ശേഖരം. ഇതു റെക്കാഡാണ്. മൂന്നു ലക്ഷം കോടി ഡോളര്‍ ശേഖരവുമായി ചൈനയാണ് ഒന്നാമത്. ജപ്പാന്‍,​ സ്വിറ്ര്‌സര്‍ലന്‍ഡ്,​ റഷ്യ എന്നിവയാണ് യഥാക്രമം ഇന്ത്യയ്ക്ക് മുന്നിലുള്ള മറ്ര് രാജ്യങ്ങള്‍.

കൊവിഡ് സൃഷ്‌ടിച്ച പ്രതിസന്ധിക്കിടയിലും സാമ്ബത്തിക വെല്ലുവിളികള്‍ നേടിരാന്‍ ഇന്ത്യ ഭദ്രമാണെന്ന് നിക്ഷേപക ലോകത്തെയും റേറ്രിംഗ് ഏജന്‍സികളെയും ബോദ്ധ്യപ്പെടുത്താന്‍ ഈ ശേഖരം സഹായിക്കും. 13 മാസത്തേക്കുള്ള ഇന്ത്യയുടെ ഇറക്കുമതി ആവശ്യങ്ങളും ജി.ഡി.പിയുടെ അഞ്ചിലൊന്നും കൈകാര്യം ചെയ്യാന്‍ ശേഖരം പ്രയോജനപ്പെടുത്താനാകും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top