Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിദേശികള്‍ക്കുള്ള യാത്രാവിലക്ക് നീക്കി ഇറാന്‍

വിദേശികള്‍ക്കുള്ള യാത്രാവിലക്ക് നീക്കി ഇറാന്‍

ടെഹ്റാന്‍ : കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് 20 മാസത്തോളമായി തുടര്‍ന്ന് വരുന്ന യാത്രാവിലക്ക് നീക്കി ഇറാന്‍.

വിദേശത്തു നിന്ന് വരുന്ന രണ്ട് ഡോസ് വാക്സിനുമെടുത്തവര്‍ക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തെ ആന്റിവൈറസ് ടാസ്ക് ഫോഴ്സ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ അനുമതി നല്കിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. കൊവിഡ് മൂലം സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന രാജ്യത്തെ ടൂറിസം മേഖലയെ സജീവമാക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് യാത്രാവിലക്ക് പിന്‍വലിച്ചത്. 2020-21 ല്‍ ടൂറിസം മേഖലയില്‍ 1.2 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഇറാനുണ്ടായത്. കൊവിഡ് വാക്സിന്‍ രണ്ട് ഡോസും എടുക്കാത്തവരാണെങ്കില്‍ അവരുടെ പക്കല്‍ 96 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ യാത്രാനുമതി നല്കും. അതേ സമയം ലോകാരോഗ്യ സംഘടന ഹൈ റിസ്ക്ക് കാറ്റഗറിയിലുള്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനാനുമതിയുണ്ടായിരിക്കില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi