Dailyhunt

വിദ്യാഭ്യാസഅവാര്‍ഡ് ദാനവും അനുമോദനവും

പനങ്ങാട്: എസ്.എന്‍.ഡി.പിയോഗം 1483-ാം നമ്ബര്‍ ശാഖയുടെ കീഴിലുള്ള കെ.കെ.വിശ്വനാഥന്‍ സ്മാരക കുടുംബയൂണിറ്റിന്റെ വിദ്യാഭ്യാസഅവാര്‍ഡ് ദാനം അഡ്വ.പി.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റില്‍ എസ്.എസ്.എല്‍.സിക്ക് എല്ലാ വിഷയങ്ങള്‍ക്കും എപ്ളസ് നേടിയ ശ്രീലക്ഷ്മി സുരേഷ് കടമാട്ട് പ്ളസ് 2 പരീക്ഷയില്‍ ഉന്നതവിജയം നേടിയ രമ്യ ഭാസ്കരന്‍ കൊപ്പനാലില്‍, അമൃതരാമചന്ദ്രന്‍ വാലുമ്മേല്‍ എന്നിവരെ അനുമോദിച്ചു. ശാഖാ പ്രസിഡന്റ് പി.കെ. രാജന്‍ പുല്പറ, വൈസ് പ്രസിഡന്റ് എം.ഡി. ധനേഷ് മേച്ചേരില്‍, കണ്‍വീനര്‍ എ.കെ. വിനായകന്‍ ആലത്തില്‍, കെ.എസ്. ലൈജു കടമാട്ട് എന്നിവര്‍ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi