Dailyhunt

വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ നല്‍കി

വര്‍ക്കല: ഓണ്‍ലൈന്‍ പഠനത്തിനായി ബുദ്ധിമുട്ട് അനുഭവിക്കുന്ന പനയറ എസ്.എന്‍.വി.എച്ച്‌.എസ്.എസിലെ പത്താം ക്ലാസിലെയും ഒന്‍പതാം ക്ലാസിലെയും വിദ്യാര്‍ത്ഥികളായ സൂര്യയ്ക്കും ആര്യയ്ക്കും മൊബൈല്‍ ഫോണുമായി കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി.ആര്‍.എം ഷഫീറെത്തി. കഴിഞ്ഞ ഒരു വര്‍ഷമായി ടി.വിയോ മൊബൈല്‍ ഫോണോ ഇല്ലാതെ കുട്ടികളുടെ പഠനം പ്രതിസന്ധിയിലായ വിവരം അറിഞ്ഞാണ് സ്മാര്‍ട്ട് ഫോണുമായി അദ്ദേഹമെത്തിയത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അതുല്‍, അഖില്‍, നന്ദു, മുന്‍ ഗ്രാമപഞ്ചായത്ത് അംഗം ബീന, പ്രിയദര്‍ശിനി, പാലിയേറ്റിവ് കെയര്‍ പ്രസിഡന്റ് കെ.ആര്‍. ഗോപകുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi