Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിജനമായ പുരയിടത്തില്‍  തലയോട്ടിയും അസ്ഥികൂടവും

വിജനമായ പുരയിടത്തില്‍ തലയോട്ടിയും അസ്ഥികൂടവും

ഓച്ചിറ: ക്ലാപ്പന കുന്നുമണ്ണേല്‍ കടവിന് സമീപമുള്ള വിജനമായ പുരയിടത്തില്‍ ദുരൂഹ സാഹചര്യത്തില്‍ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. സമീപത്തെ മരത്തില്‍ തൂങ്ങാന്‍ ഉപയോഗിച്ച കയറിന്റെയും നിലത്ത് കൈലിയുടെയും ഷര്‍ട്ടിന്റെയും അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഏകദേശം ഒരു വര്‍ഷത്തോളം പഴക്കമുള്ളതായി പൊലീസ് സംശയിക്കുന്നു.

ടി.എസ് കനാലിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ ഇന്നലെ വൈകിട്ട് മൂന്നോടെ ജെ.സി.ബി ഉപയോഗിച്ച്‌ സ്ഥലം വൃത്തിയാക്കിയപ്പോഴാണ് പുരുഷന്റേതെന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തിയത്.

വര്‍ഷങ്ങളായി കാടുമൂടിയ ഒരേക്കറോളം പുരയിടം നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വൃത്തിയാക്കുകയായിരുന്നു.

ഫോറന്‍സിക് - ഫിംഗര്‍പ്രിന്റ് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കൊല്ലം എ.സി.പി അനില്‍കുമാര്‍, ഓച്ചിറ എസ്.എച്ച്‌.ഒ ആര്‍. പ്രകാശ്, സയിന്റിഫിക് ഓഫീസര്‍ ദിവ്യ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ ദുരൂഹതയുള്ളതായി പൊലീസ് പറയുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi