Dailyhunt
വിജയ്‌ക്കെതിരെ ബാലാവകാശ കമ്മിഷൻ

വിജയ്‌ക്കെതിരെ ബാലാവകാശ കമ്മിഷൻ

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഷ്ട്രീയ നേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ചുവെന്ന ആരോപണത്തില്‍ ടി.വി.കെ പ്രസിഡന്റ് വിജയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ തമിഴ്നാട് ഡി.ജി.പിക്ക് കത്തെഴുതി.

പ്രചാരണ യോഗത്തില്‍ സംസാരിക്കുന്നതിനിടെ, വിസില്‍ ചിഹ്നത്തിന് വോട്ട് ചെയ്യാൻ കുട്ടികള്‍ മാതാപിതാക്കളെ പ്രേരിപ്പിക്കണമെന്ന് വിജയ് ആവർത്തിച്ചു പറഞ്ഞിരുന്നു. രാഷ്ട്രീയ കാര്യങ്ങള്‍ക്ക് കുട്ടികളെ പ്രേരിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച വീഡിയോകള്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi