Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വികാസ് ദുബേ വധം: യു.പി പൊലീസിന് ക്ളീന്‍ ചിറ്റ്

വികാസ് ദുബേ വധം: യു.പി പൊലീസിന് ക്ളീന്‍ ചിറ്റ്

ന്യൂഡല്‍ഹി: അധോലോക നായകന്‍ വികാസ് ദുബേ വെടിയേറ്റ് മരിച്ച സംഭവത്തില്‍ യു.പി പൊലീസിന് പിഴവ് പറ്റിയിട്ടില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ കണ്ടെത്തി. 2019 ജൂലായില്‍ മദ്ധ്യപ്രദേശിലെ ഉജ്ജ്വയ്‌നില്‍ വച്ച്‌ അറസ്റ്റ് ചെയ്‌ത ദുബെയെ കാണ്‍പൂരിലേക്ക് കൊണ്ടുവരും വഴി പൊലീസ് വാഹനം അപകടത്തില്‍പ്പെടുകയും ദുബെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോളുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നുമാണ് പൊലീസ് വാദം. എന്നാല്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന പരാതിയെ തുടര്‍ന്നാണ് സുപ്രീംകോടതി റിട്ട. ജസ്റ്റിസ് ബി.എസ്. ചൗഹാന്റെ നേതൃത്വത്തിലുള്ള കമ്മിഷന് അന്വേഷണ ചുമതല നല്‍കിയത്.

പൊലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും മൊഴി നല്‍കാന്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ എത്തിയില്ലെന്ന് കമ്മിഷന്‍ അറിയിച്ചു.

സംഭവത്തില്‍ യു.പി പൊലീസിന് പിഴവു സംഭവിച്ചതിന് തെളിവുകളില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് ഉടന്‍ സുപ്രീംകോടതിക്ക് കൈമാറും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi