നാദാപുരം: വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് ആരോഗ്യ വകുപ്പ് ഉപകേന്ദ്രത്തിന് കെട്ടിടം പണിയാന്‍ എം.എല്‍.എ. ആസ്തി വികന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചതായി ഇ.കെ. വിജയന്‍ എം.എല്‍.എ. അറിയിച്ചു.
കെട്ടിടത്തിന്റെ ജീര്‍ണാവസ്ഥ കാരണം കഴിഞ്ഞ മൂന്ന് വര്‍ഷമായി തൊട്ടടുത്ത സാംസ്‌കാരിക നിലയത്തിലാണ് കേന്ദ്രം പ്രവൃത്തിക്കുന്നത്. അഞ്ച് ആദിവാസി കോളനിയിലുള്‍പ്പെടെയുളളവര്‍ ആശ്രയിക്കുന്നത് ഈ ഉപ കേന്ദ്രത്തെയാണ്. ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കി പ്രവൃത്തി ആരംഭിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് എം.എല്‍.എ. പറഞ്ഞു.
