Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിശപ്പുരഹിത പദ്ധതിയിലേക്ക് നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരാഗോള സൗഹൃദക്കൂട്ടിന്റെ കൈത്താങ്ങ്‌

വിശപ്പുരഹിത പദ്ധതിയിലേക്ക് നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരാഗോള സൗഹൃദക്കൂട്ടിന്റെ കൈത്താങ്ങ്‌

ചാവക്കാട്: ചാവക്കാട് പൊലീസ് സ്റ്റേഷന്‍ അങ്കണത്തില്‍ ഒരുക്കിയ വിശപ്പു രഹിത പദ്ധതിയിലേക്ക് നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരാഗോള സൗഹൃദക്കൂട്ടിന്റെ കൈത്താങ്ങ്. പൊലീസിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ഫുഡ് ബാങ്ക് പദ്ധതിയിലേക്ക് അടുത്ത ഒരു വര്‍ഷത്തേക്ക് എല്ലാ ദിനവും ഭക്ഷണപ്പൊതികള്‍ നമ്മള്‍ ചാവക്കാട്ടുകാര്‍ നല്‍കുന്നതിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത്, ചാവക്കാട് എസ്.എച്ച്‌.ഒ: കെ.പി. ജയപ്രകാശിന് കൂപ്പണുകള്‍ കൈമാറി നിര്‍വഹിച്ചു.
നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരാഗോള സൗഹൃദക്കൂട്ട് ഗ്ലോബല്‍ കണ്‍വീനര്‍ ഡോ. റെന്‍ഷി രഞ്ജിത്ത്, യു.എ.ഇ പ്രസിഡന്റ് മുബാറക് ഇമ്ബാറക്, ഖത്തര്‍ ട്രഷറര്‍ കെ.കെ. മധുസൂദനന്‍, ജാഫര്‍ ഉമ്മര്‍, ചാവക്കാട് കമ്മിറ്റി ഭാരവാഹികളായ ഹക്കീം ഇമ്ബാറക്, റസാഖ് അറയ്ക്കല്‍, സി.എം.

ജെനീഷ്, മൊയ്തീന്‍ഷാ, കെ.എസ്. ബാബുരാജ്, ഉണ്ണി എന്നിവര്‍ സംസാരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi