Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിഷ്ണു ഉണ്ണിക്കൃഷ്ണൻ ചിത്രം എന്നും ടീസര്‍

വിഷ്ണു ഉണ്ണിക്കൃഷ്ണൻ ചിത്രം എന്നും ടീസര്‍

വിഷ്ണു ഉണ്ണിക്കൃഷ്ണൻ, പൂജ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ രാജേഷ് ബാബു . കെ. ശൂരനാട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന എന്നും എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.വ്യത്യസ്തമായ സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

ഇരുപതിലധികം ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയ രാജേഷ് ബാബു പെർഫ്യൂം - ഹെർ ഫ്രാഗ്രൻസ് , ബൈനറി , ഴ , ഇനി എന്നീ സിനിമകള്‍ നിർമ്മിച്ചിട്ടുണ്ട്.

മുന്ന, സുധീഷ് ,പി .എം ലാലി, സോഹൻ സീനുലാല്‍, കൈലാഷ്, ഡയാന ഹമീദ്, നവാസ് വള്ളിക്കുന്ന്, അനീഷ് രവി, അൻസില്‍ റഹ്മാൻ, ഷനൂപ്, പ്രണവ് മോഹൻ, ശ്രുതി വൈശാഖ്, നൈറ നിഹാർ, അനശ്വര, നിധിഷ കരുണൻ എന്നിവരാണ് മറ്റ് താരങ്ങള്‍. സംഗീത പ്രാധാന്യം നിറഞ്ഞ ചിത്രത്തിന് വേണ്ടി കൈതപ്രം, വയലാർ ശരത്‌ചന്ദ്ര വർമ്മ, പി കെ ഗോപി, മിത്രൻ വിശ്വനാഥ്, സുധി, അലി എന്നിവരുടേതാണ് ഗാനങ്ങള്‍. പ്രൊഡക്ഷൻ കണ്‍ട്രോളർ ഷനൂപ്. പി.ആർ.ഒ പി.ആർ. സുമേരൻ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi