Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിശ്വകര്‍മ്മ ഏകോപന സമിതി സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി

വിശ്വകര്‍മ്മ ഏകോപന സമിതി സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി

തിരുവനന്തപുരം: സംഘടിത മത ജാതി പ്രീണനം നടത്തി തങ്ങള്‍ക്കനുകൂലമായി വോട്ടു ബാങ്കുകള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ധൃതിപിടിച്ച്‌ അശാസ്ത്രീയമായ മുന്നാക്ക സംവരണം കൊണ്ടുവന്നിട്ടുള്ളതെന്ന് വിശ്വകര്‍മ്മ ഏകോപന സമിതി രക്ഷാധികാരി കെ.എ. ചന്ദ്രന്‍ പെരുമ്ബാവൂര്‍ പറഞ്ഞു. സെക്രട്ടേറിയറ്റിനു മുന്നില്‍ വിശ്വകര്‍മ്മ ഏകോപന സമിതി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി. ബാലചന്ദ്രന്‍ വാല്‍ക്കണ്ണാടി അദ്ധ്യക്ഷത വഹിച്ചു. ഡോ. രാധാകൃഷ്ണന്‍, വി. രാജേന്ദ്രന്‍, രവി കുടമുരട്ടി, സജിതാ രത്നാകരന്‍, വേല്‍മുരുകന്‍, മഹാ സേനന്‍, പോത്തന്‍കോട് ദേവരാജന്‍, രവിക്കുട്ടന്‍ കലാലയം, വിഷ്ണു ഹരി, മനോജ് ആര്യശാല, ജയരാജ് ആര്‍.എസ്.' മണിയന്‍ എന്നിവര്‍ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi