Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിശ്വകര്‍മ്മജര്‍ക്ക് അര്‍ഹമായ  അംഗീകാരം ലഭിച്ചിട്ടില്ല: സജി ചെറിയാൻ

വിശ്വകര്‍മ്മജര്‍ക്ക് അര്‍ഹമായ അംഗീകാരം ലഭിച്ചിട്ടില്ല: സജി ചെറിയാൻ

മാന്നാർ: പരമ്പരാഗത ശില്‍പ്പി സമൂഹമായ വിശ്വകർമ്മജർക്ക് അർഹമായി അംഗീകാരം ലഭിച്ചിട്ടില്ലെന്ന് സജി ചെറിയാൻ എം.എല്‍.എ പറഞ്ഞു.

വിശ്വകർമ്മ സർവീസ് സൊസൈറ്റി 138-ാം നമ്പർ കുട്ടമ്പേരൂർ ശാഖ വാർഷികയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖ പ്രസിഡന്റ്‌ ജയചന്ദ്രൻ പി അദ്ധ്യക്ഷനായി. മികച്ച കർഷകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച സുബ്രഹ്മണ്യൻ തട്ടാരുപറമ്പിലിനെ ചടങ്ങില്‍ ആദരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു, ബി.കോം പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി. ഭാരത് ഭവൻ ബോർഡ്‌ മെമ്പർ മോഹൻ കൊട്ടാരത്തുപറമ്പില്‍, വി.എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി അജയകൃഷ്ണൻ, രാജേന്ദ്രൻ എനാത്ത്, ശാഖ സെക്രട്ടറി കെ.രാജഗോപാല്‍ രാജ് ഭവൻ, വി.എസ്.എസ് 377-ാം നമ്പർ ശാഖ പ്രസിഡന്റ്‌ നടരാജൻ, 39-ാം ശാഖ വൈസ് പ്രസിഡന്റ്‌ വേണു കെ.ആർ, ഹരികൃഷ്ണൻ ഇരാശ്ശേരി, വാസുദേവൻ, ടി.പി.സുരേഷ് കുമാർ, ശ്രീകുമാർ കെ, ശ്രീകുമാർ മണലില്‍, ജയദേവൻ പി, മഹിളാ സംഘം പ്രസിഡന്റ്‌ ഷീല മോഹൻ എന്നിവർ സംസാരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi