Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിശ്വാസ വോട്ടെടുപ്പ് ജയിച്ച്‌ മണിപ്പൂര്‍ സര്‍ക്കാര്‍

വിശ്വാസ വോട്ടെടുപ്പ് ജയിച്ച്‌ മണിപ്പൂര്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി: മണിപ്പൂരില്‍ എന്‍. ബീരേന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി മുന്നണി സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ ജയിച്ചു. അവിശ്വാസപ്രമേയം കൊണ്ടുവന്ന പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ എട്ട് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. 60അംഗ നിയമസഭയില്‍ 53 അംഗങ്ങളാണ് നിലവിലുള്ളത്. 18 അംഗങ്ങളുള്ള ബി.ജെ.പി നാലുവീതം അംഗങ്ങളുള്ള പ്രാദേശിക കക്ഷികളായ എന്‍.പി.പി, എന്‍.പി.എഫ്, ഓരോ അംഗങ്ങളുള്ള തൃണമൂല്‍, ലോക് ജന്‍ശക്തി, ഒരു സ്വതന്ത്രന്‍ എന്നിവരുടെ പിന്തുണയോടെയാണ് ഭരിക്കുന്നത്. ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസിന് സഭയില്‍ 24 അംഗങ്ങളുണ്ട്. മുന്‍ ബി.ജെ.പി നേതാവ് ലൂക്കോസെയി സൗവുമായി ബന്ധപ്പെട്ട ഒരു മയക്കുമരുന്ന് കേസ് സി.ബി.ഐയ്‌ക്ക് വിടാനുള്ള ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi