Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

വ്യാപാരിയെ ആക്രമിച്ച കേസ്: പ്രതി റിമാൻഡില്‍

ളമശേരി: സൗത്ത് കളമശേരി മഞ്ഞുമ്മല്‍ റോഡില്‍ ശാന്തിനഗറിനുസമീപം ചൊവ്വാഴ്ച വൈകിട്ട് എൻ.എസ് പലചരക്ക് കട ഉടമ പെരിങ്ങഴ പുത്തൻമഠത്തില്‍ വീട്ടില്‍ ശിവശങ്കരൻ നായരെ (72) ആക്രമിച്ച്‌ പണംകവർന്ന കേസിലെ പ്രതി ഗ്ലാസ് ഫാക്ടറി കോളനി പെരിങ്ങോട്ടില്‍വീട്ടില്‍ അഖില്‍ സാബുവിനെ (30) കോടതി റിമാൻഡ് ചെയ്തു.

ശിവശങ്കരൻ നായർ കളമശേരി ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi