Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

വ്യാപാരിയെ വെട്ടി പരിക്കേല്‍പ്പിച്ചു

വള്ളികുന്നം: വ്യാപാരി വ്യവസായി ഏകോപനസമിതി മാവേലിക്കര താലൂക്ക് വൈസ് പ്രസിഡന്റും വള്ളികുന്നം ചൂനാട് പ്രവര്‍ത്തിക്കുന്ന അമ്മാസ് ഉടമയുമായ രാജേഷ് അമ്മാസിനെ മാരകായുധങ്ങളുമായി ബൈക്കിലെത്തിയ ആറംഗ സംഘം മര്‍ദ്ദിക്കുകയും വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു.

ഇന്നലെ രാത്രി ഏഴോടെ കിണറു മൂക്ക് ഉപ്പുകണ്ടം ജംഗ്ഷനു സമീപത്തായിരുന്നു സംഭവം. രാജേഷിനെ പിന്തുടര്‍ന്നു മൂന്ന് ബൈക്കുകളില്‍ വന്ന സംഘം ബൈക്ക് തടഞ്ഞ് കമ്ബിവടി കൊണ്ട് മര്‍ദ്ദിക്കുകയും വടിവാളുപയോഗിച്ച്‌ വെട്ടുകയുമായിരുന്നു. കൈപ്പത്തിക്കാണ് വെട്ടേറ്റത്. ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് രാജേഷിനെ കായംകുളം ഗവ.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വള്ളികുന്നം യൂണിറ്റ് പ്രസിഡന്റുകൂടിയാണ് നിലവില്‍ രാജേഷ്. എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറല്‍സെക്രട്ടറി രാജുഅപ്സരയും താലൂക്ക് പ്രസിഡന്റ് എം.എസ്.സലാമത്തും നേതാക്കളായ മഠത്തില്‍ ഷുക്കൂര്‍, അനില്‍ പ്രതീക്ഷ, ഗോപാലകൃഷ്ണന്‍ കൃഷ്ണദാസ് തുടങ്ങിയവരും ആവശൃപ്പെട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi