തിരുവനന്തപുരം: യു.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മേയ്‌ദിന റാലി സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കരിക്കകം സുരേഷിന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡന്റ് ബാബു ദിവാകരൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി ഡോ.ബിന്നി സ്വാഗതം പറഞ്ഞു. ആർ.എസ്.പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ,കെ ജയകുമാർ,വി.ശ്രീകുമാരൻ നായർ,കെ.എസ്.സനല്‍കുമാർ,വി.സുരേഷ് കുമാർ,അഡ്വ.വി.ശ്രീധരൻ,നന്ദിയോട് ബാബു,പി.ശ്യാംകുമാർ,തിരുവല്ലം മോഹനൻ. കാട്ടാക്കട വിജയൻ,എം.സുരേഷ്.ചാക്ക വിജയകുമാർ,തോപ്പില്‍ സായി,വർക്കല ശശികുമാർ,പുലിയൂർ ചന്ദ്രൻ,അനീഷ് അശോകൻ,കരകുളം ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

