Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

യുവത യൂത്ത്‌ഫെസ്റ്റ്

തൊടുപുഴ: വിദ്യാർത്ഥി യുവജന രംഗത്തെ മയക്കുമരുന്നു വ്യാപനത്തിനെതിരെ രാജ്യവ്യാപകമായി കേന്ദ്രസർക്കാർ കായിക-യുവജനക്ഷേമവകുപ്പിനു കീഴില്‍ ജില്ലകളില്‍ പ്രവർത്തിക്കുന്ന മൈ ഭാരത് കേന്ദ്ര സംഘടിപ്പിക്കുന്ന യൂത്ത്‌ഫെസ്റ്റ് 2026 ജില്ലാതല മത്സരങ്ങള്‍ ജില്ലാ യൂത്ത് ക്ലബ്ബിന്റെ സഹകരണത്തോടെ ആഗസ്റ്റ് 1ന് തൊടുപുഴ ഡയറ്റ് ലാബ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുന്നു.

സംഘഗാനം, സംഘനൃത്തം, മൂകാഭിനയം (ഗ്രൂപ്പ്), വാട്ടർകളർ പെയിന്റിംഗ്, പ്രസംഗം, മലയാളം പദ്യം ചൊല്ലല്‍ എന്നിവയിലും റീല്‍ (1 മിനിട്ട്), മുദ്രാവാക്യരചന (ഓണ്‍ലൈൻ മത്സരങ്ങള്‍) എന്നിവയിലുമാണ് മത്സരങ്ങള്‍ നടത്തുന്നത്. രജിസ്‌ട്രേഷൻ ഫീസില്ല. 15നും 29നും ഇടയ്ക്കുപ്രായമുള്ള പങ്കെടുക്കാൻ താല്പര്യമുള്ളവർ 28ന് വൈകിട്ട് 5 നകം ഓണ്‍ലൈനായോ വാട്സ്‌ആപ്പിലോ പേരു രജിസ്റ്റർ ചെയ്യാം mw (My Bharat portal). . സംസ്ഥാനതലത്തിലും ദേശീയതലത്തിലും തുടർ മത്സരങ്ങള്‍ ഉണ്ടാകും. താല്പര്യമുള്ളവർ ബന്ധപ്പെടുക. 9447753482 ,7907454582.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi