Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുവാവിന്റെ   മരണം:  ക്രൈംബ്രാഞ്ച്  അന്വേഷണം  ആരംഭിച്ചു

യുവാവിന്റെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

കൊയിലാണ്ടി: പൂക്കാട് റെയില്‍വേ ട്രാക്കില്‍ ഒരു വര്‍ഷം മുമ്ബ് ടെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ ഫറൂക്ക് സ്വദേശി ജംഷദിന്റെ (30)ന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. മരിച്ച ജംഷദിന്റെ ഉമ്മ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നല്‍കിയ പരാതിയെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.


ജി.എസ്.ടി ബില്‍ തയ്യാറാക്കുന്നതിന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 29ന് പൂക്കാടെ ഒരു കടയില്‍ എത്തിയതായിരുന്നു. ആറ് മണിയോടെ തിരിച്ച്‌ പോയ ജംഷദിനെ ടെയിന്‍ തട്ടി മരിച്ച നിലയില്‍ പൂക്കാട്‌ റെയില്‍വെ ട്രാക്കില്‍ കണ്ടെത്തി. അന്വേഷണം നടത്തിയ കൊയിലാണ്ടി പൊലീസ് ആദ്യം ആത്മഹത്യയെന്നും പിന്നീട് അബദ്ധത്തില്‍ ടെയില്‍ തട്ടി മരിച്ചതാണെന്നും പറഞ്ഞ് കേസന്വേഷണം അവസാനിപ്പിച്ചു.

ജംഷദുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ട രണ്ട് യുവതികളെ ചോദ്യം ചെയ്യാനോ അവരുമായുള്ള സാമ്ബത്തിക ഇടപാടുകളെ കുറിച്ച്‌ അന്വേഷിക്കാനോ പൊലീസ് തയ്യാറായില്ലെന്ന് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നല്കിയ പരാതിയില്‍ ഉമ്മ പറഞ്ഞു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഹരിദാസിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi