ചേർപ്പ്: കോടന്നൂരില്‍ യുവാവിനെയും യുവതിയെയും കത്തികൊണ്ട് കുത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍.
കോടന്നൂർ കൈയിലാത്ത് വീട്ടില്‍ അശ്വിൻ (25) ആണ് ചേർപ്പ് പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച രാത്രി 8.30നായിരുന്നു കോടന്നൂർ സെന്ററിലെ പെർഫെക്‌ട് സൂപ്പർമാർക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ പുത്തൂർ ചെമ്പങ്കണ്ടം കുന്നപ്പള്ളം വീട്ടില്‍ അരുണിനെയും (30), അരുണുമായി വിവാഹം ഉറപ്പിച്ചിരിക്കുന്ന യുവതിയേയും പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ യുവാവിന്റെ നെഞ്ചിലും യുവതിയുടെ വയറിലുമാണ് കുത്തേറ്റത്. ചേർപ്പ് എസ്.എച്ച്.ഒ കെ.എൻ.മനോജ്, എസ്.ഐ മൗഷമി, എ.എസ്.ഐമാരായ ഷീജ, ജയചന്ദ്ര, ആരിഫ്, സി.പി.ഒമാരായ അജിത്കുമാർ, ലിജിമോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

