തൊടുപുഴ : നഗരത്തിലെ വെള്ളകെട്ട് പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്ന് തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
വെള്ളം കയറാന്‍ ഉണ്ടായ സാഹചര്യങ്ങള്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജുതരണിയിലിന്റെയും ജനറല്‍ സെക്രട്ടറി നാസര്‍ സൈരയുടെയും നേതൃത്വത്തില്‍ അസോസിയേഷന്‍ ഭാരവാഹികള്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ . സനീഷ് ജോര്‍ജിനെയും ഉദ്യോഗസ്ഥരെയും ബോധ്യപ്പെടുത്തി.ഓടയിലെ തടസങ്ങള്‍ നീക്കി ഓടയ്ക്ക് മതിയായ വീതി കൂട്ടണമെന്നും തൊടുപുഴയ്ക്കായി തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനില്‍ വെള്ളകെട്ട് പരിഹരിക്കുന്നതിനുള്ള സത്വര നടപടികള്‍ കൈകൊള്ളണമെന്ന് അധികാരികളോട് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

