Dailyhunt
14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു

തമിഴ്നാട് പൊള്ളാച്ചി വാല്‍പ്പാറയില്‍ 9 മലയാളികള്‍ക്ക് ജീവൻ നഷ്ടമായ വാഹനാപകടത്തില്‍ വേദന പങ്കുവച്ച്‌ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമടക്കമുള്ളവർ രംഗത്ത്...

കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടം.... മരിച്ച ഒൻപതു പേരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി... പൊതുദര്‍ശനത്തിനുശേഷം സംസ്കാരചടങ്ങുകള്‍ നടക്കും

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം

14കാരിയായ പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത 'ഭര്‍ത്താവി'നെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിലെ പിത്തോറഗഡിലാണ് സംഭവം. മുന്‍സ്യാരി സ്വദേശികളാണ് പെണ്‍കുട്ടിയും ആണ്‍കുട്ടിയും. പിത്തോറഗഡിലെ ജില്ലാ ആശുപത്രിയിലാണ് പെണ്‍കുട്ടി കഴിഞ്ഞ ദിവസം പ്രസവിച്ചത്. പ്രസവവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആണ്‍കുട്ടിയുടെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് 14 വയസ് മാത്രമേ ആയുള്ളൂ എന്ന് തിരിച്ചറിഞ്ഞതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് മുന്‍സ്യാരി പൊലീസ് ആണ്‍കുട്ടിക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തത്.

പെണ്‍കുട്ടിയുടെ അച്ഛന്‍ പൂനെയില്‍ ഗാര്‍ഡായി ജോലി ചെയ്യുകയാണ്, അമ്മ ഉപേക്ഷിച്ചു പോയ പെണ്‍കുട്ടി മുന്‍സ്യാരിയില്‍ രണ്ടാനമ്മയോടൊപ്പമാണ് താമസം. സ്‌കൂളില്‍ വച്ചുണ്ടായ പ്രണയമാണ് പ്രായപൂര്‍ത്തിയാവുന്നതിനെ മുമ്പേയുള്ള വിവാഹത്തിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഒരു ക്ഷേത്രത്തില്‍ വച്ച്‌ വിവാഹിതരായി എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. തുടര്‍ന്ന് പൂനെയിലേക്ക് താമസം മാറുകയായിരുന്നു. പൂനെയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ആണ്‍കുട്ടി ജോലി ചെയ്യുന്നത്. ഇതിനിടയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. ആണ്‍കുട്ടി നിലവില്‍ പൂനെയിലാണ്. സംഭവത്തെ കുറിച്ച്‌ പൊലീസ് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new