Dailyhunt
അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം

തമിഴ്നാട്ടിലെ വിരുദുനഗർ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 23 മരണം... ആറ് പേർക്ക് പരുക്ക്

രാഹുല്‍ ഗാന്ധി ഇന്ന് കന്യാകുമാരിയില്‍... സുരക്ഷാ നടപടികള്‍ക്കായി 2000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 മരണം

19കാരനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ബന്ധു പിടിയില്‍

ഒരു അപ്പാര്‍ട്‌മെന്റില്‍ പ്രായപൂര്‍ത്തിയാകാത്ത ഇരുന്നൂറോളം പെണ്‍കുട്ടികളാണ് അതിക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായത്. മഹാരാഷ്ട്രയിലെ അമരാവതിയില്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ പരാട്‌വാഡ സ്വദേശിയായ മുഹമ്മദ് അയാസ് (തന്‍വീര്‍-19) അറസ്റ്റിലായതോടെയാണ് ഞെട്ടിപ്പിക്കുന്ന ക്രൂരതകള്‍ പുറത്തായത്. അശ്ലീലദൃശ്യങ്ങള്‍ ചിത്രീകരിക്കാനും പ്രചരിപ്പിക്കാനുമായി ഉപയോഗിക്കുകയായിരുന്നു. 350ഓളം വിഡിയോകളാണ് ഇത്തരത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടതായി കണക്കാക്കിയിരിക്കുന്നത്.

രാത്രി വൈകിയും പ്രതി അയാസിന്റെ വാടക ഫ്‌ലാറ്റിലേക്ക് യുവതികളും പെണ്‍കുട്ടികളും എത്തിയിരുന്നതായി അയല്‍വാസികള്‍ ആരോപിക്കുന്നുണ്ട്. ഈ വിവരം ഫ്‌ലാറ്റ് ഉടമയെ അറിയിച്ചെങ്കിലും അത് തള്ളുകയായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. ഫ്‌ലാറ്റിലെത്തിയ പെണ്‍കുട്ടികള്‍ ബുര്‍ഖ ധരിക്കുകയോ, മുഖം മറച്ചോ ആണ് എത്തിയിരുന്നതെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നുണ്ട്. കേസില്‍ ഇതുവരെ എട്ട് പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളായ എക്‌സിലുള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചതെന്ന് അമരാവതി പൊലീസ് സൂപ്രണ്ട് വിശാല്‍ ആനന്ദ് വ്യക്തമാക്കിയിരുന്നു.

പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ ലഭ്യമായതോടെ അയാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ 21വരെ പ്രതി കസ്റ്റഡിയില്‍ തുടരും. പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ ഫ്‌ലാറ്റിലെത്തിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന അയാന്‍ വിഡിയോകള്‍ സഹപ്രവര്‍ത്തകനായ ഇഖ്ബാല്‍ ഖാനുമായി പങ്കുവച്ചിരുന്നു. ഖാനാണ് ഈ ദൃശ്യങ്ങള്‍ പിന്നീട് കൂടുതല്‍ പ്രചരിപ്പിച്ചത്. റാക്കറ്റിലെ മറ്റ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരടക്കം 45 പേരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.അതിജീവിതരോട് സധൈര്യം മുന്നോട്ട് വരാനും പൊലീസ് അഭ്യര്‍ഥിച്ചു.

പ്രതി മുഹമ്മദ് അയാസിന്റെ വീട് അചല്‍പുര്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ തകര്‍ത്തു. കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും നേരത്തെ തന്നെ അയാസിന്റെ കുടുംബത്തിന് നോട്ടിസ് നല്‍കിയിരുന്നുവെന്നുമാണ് മുന്‍സിപ്പല്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new