Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്

സിപിഎം, സിപിഐ നേതാക്കളുടെയും അംഗങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കാൻ.. ഉത്തരവിട്ട തഹസീല്‍ദാർക്ക് സസ്‌പെൻഷൻ.. ജനാധിപത്യവിരുദ്ധമായ സർക്കുലർ..

ഇന്‍സ്റ്റാഗ്രാം റീലിലൂടെ പ്രചരിച്ച വ്യാജ വാര്‍ത്ത വിശ്വസിച്ച്‌ 17-കാരനെ, കുത്തിക്കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ അറുത്തെടുത്ത ഞെട്ടിക്കുന്ന സംഭവം..

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍

തമിഴ്‌നാട്ടില്‍ ടിവികെ സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി കര്‍ഷകര്‍ക്കാശ്വാസമായി വന്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മുഖ്യമന്ത്രി വിജയ്. 6,220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ് അറിയിച്ചു. 'തമിഴ്‌നാട്ടിലെ ജനങ്ങള്‍ ഞങ്ങളുടെ ജീവനും കര്‍ഷകര്‍ ജീവനാഡിയുമാണ്. കര്‍ഷകരുടെ ജീവിതം സംരക്ഷിക്കുക, അവരുടെ കടബാദ്ധ്യത കുറയ്ക്കുക, കൃഷി ശക്തിപ്പെടുത്തുക എന്നതാണ് സര്‍ക്കാരിന്റെ പ്രധാന ഉത്തരവാദിത്തങ്ങള്‍. സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കങ്ങള്‍ക്കിടയിലും കര്‍ഷകര്‍ക്ക് ഉടന്‍ ആശ്വാസം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്' മുഖ്യമന്ത്രി വ്യക്തമാക്കി.

സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം പ്രകാരം സഹകരണ ബാങ്കുകളില്‍ നിന്ന് 75,000 രൂപവരെ വായ്പയെടുത്തവരുടെ കടം പൂര്‍ണമായും എഴുതിത്തള്ളും. 75,000 രൂപയ്ക്കും ഒരു ലക്ഷം രൂപയ്ക്കുമിടയില്‍ വായ്പയെടുത്തവര്‍ക്ക് 75,000 രൂപയുടെ ഇളവ് ലഭിക്കും. ഒരു ലക്ഷത്തിനുമുകളില്‍ വായ്പയെടുത്തവര്‍ക്ക് 35,000 രൂപയുടെ ഇളവാണ് ലഭിക്കുക. 2,38,264 കര്‍ഷകര്‍ക്കാണ് നേട്ടമുണ്ടാവുക.

ഇളവുകള്‍ക്കായി 953.06 കോടി രൂപ സര്‍ക്കാര്‍ അധികമായി കണ്ടെത്തും. ഇതോടെ പദ്ധതിയുടെ മൊത്തം ചെലവ് 6,220 കോടി രൂപയാകും. നേരത്തെ ടിവികെ സര്‍ക്കാര്‍ 50,000 രൂപവരെയുള്ള വായ്പകള്‍ എഴുതിത്തള്ളിയിരുന്നു. പിന്നീട് കര്‍ഷക സംഘടനകളുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം പദ്ധതി വിപുലീകരിക്കുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new