Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍

രാഷ്ട്രീയ പാര്‍ട്ടികളുടെ സമരങ്ങളില്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നത് തടയുന്നതു ലക്ഷ്യമിട്ടുള്ള വിവാദ ഉത്തരവ് പിന്‍വലിച്ച്‌ തമിഴ്‌നാട്

യുദ്ധത്തില്‍ ട്വിസ്റ്റ്, ഇറാനെ വിറപ്പിച്ച്‌ അറബിക്കൂട്ടങ്ങള്‍...!ഹോർമൂസില്‍ ട്രംപിൻറെ മാസ്റ്റർ പ്ലാൻ ഇറാന്റെ വക മിസൈല്‍

നാലാം ക്ലാസ്സുകാരിയെ അയല്‍വാസി ബലാത്സംഗം ചെയ്ത് കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി

70 വയസുകഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍. ആരോഗ്യമന്ത്രി കെജി അരുണ്‍രാജാണ് നിയമസഭയില്‍ പുതിയ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചത്.

ഇപ്പോള്‍ നിലവിലുള്ള മുഖ്യമന്ത്രിയുടെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന എന്നീ പദ്ധതികളുമായി ചേര്‍ന്നാകും പുതിയ പദ്ധതി നടപ്പാക്കുക.

സംസ്ഥാനത്ത് 70 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. വരുമാന പരിധിയില്ലാതെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി. ഏകദേശം 38 ലക്ഷം പേര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

വിട്ടുമാറാത്ത രോഗങ്ങള്‍ക്കും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുമുള്ള നൂതന ചികിത്സയ്ക്കും ഇന്‍ഷുറന്‍സ് ലഭിക്കും. അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാകും. കോക്ലിയര്‍ ഇംപ്ലാന്റ് ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ചെലവുവരുന്ന ശസ്ത്രക്രിയകള്‍ക്ക് 23 ലക്ഷം രൂപ വരെ പദ്ധതില്‍ നിന്ന് ലഭിക്കുമെന്നും സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new