Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നാലാം ക്ലാസ്സുകാരിയെ അയല്‍വാസി ബലാത്സംഗം ചെയ്ത് കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി

നാലാം ക്ലാസ്സുകാരിയെ അയല്‍വാസി ബലാത്സംഗം ചെയ്ത് കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച്‌ പ്രതിപക്ഷമായ ഡിഎംകെ

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു...

പുണെയില്‍ ഒന്‍പതു വയസുകാരിയെ അയല്‍വാസി ബലാത്സംഗത്തിനിരയാക്കിയശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. അയല്‍വാസിയായ സാഹിര്‍ ഖൈരെ (25) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബാംഗങ്ങളും പുണെ-നാസിക് ദേശീയപാത ഉപരോധിച്ചു.

കര്‍ഷക കുടുംബത്തിലെ അംഗമായ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. അസുഖത്തെത്തുടര്‍ന്ന് കുട്ടി ചൊവ്വാഴ്ച സ്‌കൂളില്‍ പോയിരുന്നില്ല. കുട്ടികളുടെ മാതാപിതാക്കള്‍ ഉച്ചയ്ക്കുശേഷം വീട്ടിലുണ്ടാവില്ലെന്നു മനസിലാക്കി പ്രതി കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയശേഷം കൊലപ്പെടുത്തുകയായിരുന്നു എന്നു പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. രക്ഷിതാക്കള്‍ തിരിച്ചെത്തിയപ്പോള്‍ കുട്ടിയെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്നു പരിസരത്തെല്ലാം അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഇവര്‍ പൊലീസിനെ സമീപിച്ചു. പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലും പ്രതി ഒപ്പം ചേര്‍ന്നിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംശയാസ്പദമായ സാഹചര്യത്തില്‍ സൈക്കിളില്‍ പോകുന്ന സാഹിലിന്റെ ദൃശ്യം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഇതിനുപിന്നാലെ കുട്ടിയുടെ മൃതദേഹം ഗ്രാമത്തിലെ അരുവിക്ക് സമീപമുള്ള മരച്ചുവട്ടില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new