Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അള്‍ത്താരയില്‍ കയറി  അവന്റെയൊക്കെ മുദ്രാവാക്യം  വേളാങ്കണ്ണിയില്‍  TVKയുടെ പേക്കൂത്ത്  എല്ലാത്തിനെയും അടിച്ചോട്ടിച്ചു

അള്‍ത്താരയില്‍ കയറി അവന്റെയൊക്കെ മുദ്രാവാക്യം വേളാങ്കണ്ണിയില്‍ TVKയുടെ പേക്കൂത്ത് എല്ലാത്തിനെയും അടിച്ചോട്ടിച്ചു

ഡല്‍ഹിയില്‍ നാലു ഫ്ളാറ്റില്‍ വൻ അഗ്നിബാധ... ഒമ്പതു പേർ മരിച്ചതായി സൂചന, നാലു പേർക്ക് പരുക്ക്

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച്‌ മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയില്‍

രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ ആത്മീയ യാത്രകളിലൂടെ വാർത്തകളില്‍ നിറയുന്ന തമിഴ് സൂപ്പർ താരം വിജയ്‌യെ കാണാൻ വേളാങ്കണ്ണി പള്ളിയില്‍ തടിച്ചുകൂടിയത് ആയിരക്കണക്കിന് ആരാധകർ. ശനിയാഴ്ച പുലർച്ചെ 4 മണി മുതല്‍ തന്നെ ആരാധകർ പള്ളി പരിസരത്ത് എത്തിയിരുന്നു. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തി താരം എത്തിയില്ല. എന്നാല്‍ ആരാധകരുടെ ആവേശം അതിരുവിട്ടതോടെ പള്ളിയിലെ വിശുദ്ധ കുർബാനയും പ്രാർത്ഥനാ ചടങ്ങുകളും തടസ്സപ്പെടുന്ന സാഹചര്യമുണ്ടായി.

പുലർച്ചെ 5 മണിയോടെ പള്ളിയുടെ വാതിലുകള്‍ തുറന്നപ്പോള്‍ അകത്തേക്ക് ഇരച്ചുകയറിയ ആരാധകർ ബലിപീഠത്തിന് മുന്നില്‍ നിന്ന് 'ടി.വി.കെ, ടി.വി.കെ' എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചു. പള്ളിക്കകത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും കർശന നിരോധനമുണ്ടായിട്ടും പലരും മൊബൈല്‍ കാമറകള്‍ ഓണ്‍ ചെയ്താണ് ബഹളം വെച്ചത്. ഇതോടെ നിശ്ചയിച്ചിരുന്ന കുർബാന വൈകുകയും വിശ്വാസികള്‍ ബുദ്ധിമുട്ടുകയും ചെയ്തു. ഒടുവില്‍ വൈദികർ ഇടപെട്ട് ആരാധകരെ ശാന്തരാക്കിയ ശേഷമാണ് പ്രാർത്ഥനാ ചടങ്ങുകള്‍ തുടരാനായത്.

വേളാങ്കണ്ണി മാതാ പള്ളിയിലും നാഗൂർ ദർഗയിലും വിജയ് സന്ദർശനം നടത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെയാണ് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആരാധകർ ഒഴുകിയെത്തിയത്. ജനത്തിരക്ക് കാരണം പള്ളിയുടെ വാതിലുകള്‍ തുറക്കാനോ തിരക്ക് നിയന്ത്രിക്കാനോ അധികൃതർക്ക് സാധിച്ചില്ല. വിജയ് എത്തില്ലെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടും മണിക്കൂറുകളോളം ആരാധകർ പള്ളി പരിസരത്ത് വിജയ് വിളികളുമായി തുടർന്നത് താരത്തിന്റെ സ്വാധീനം എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഷിർദ്ദി സായിബാബ ക്ഷേത്രത്തിലും തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിലും വിജയ് സന്ദർശനം നടത്തിയിരുന്നു. മേയ് 4 തിങ്കളാഴ്ച തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെയാണ് താരത്തിന്റെ ഈ തീർത്ഥാടന യാത്രകള്‍. തമിഴ്‌നാടിന്റെ സാംസ്‌കാരിക പാരമ്പര്യമായ മതസൗഹാർദ്ദം ഉയർത്തിപ്പിടിക്കുക എന്നതായിരുന്നു ഈ സന്ദർശനങ്ങളുടെ പിന്നിലെ രാഷ്ട്രീയ ലക്ഷ്യം.

സിനിമ ചോർന്നതിലൂടെ നിർമാതാക്കള്‍ക്ക് ഏകദേശം 300 മുതല്‍ 400 കോടി രൂപയുടെ വരെ നഷ്ടം ഉണ്ടായേക്കാമെന്ന് പ്രമുഖ വിതരണക്കാരൻ തിരുപ്പൂർ സുബ്രഹ്മണ്യം പറഞ്ഞു. ഇത് ബോക്സ് ഓഫീസ് കളക്ഷനെ മാത്രമല്ല, സിനിമയുടെ ഒ.ടി.ടി, സാറ്റലൈറ്റ് അവകാശങ്ങളെയും ബാധിക്കുമെന്നാണ് ആശങ്ക. പൂജ ഹെഗ്‌ഡെ, മമിത ബൈജു, ബോബി ഡിയോള്‍ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new