Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അരുണാചല്‍ പ്രദേശില്‍ വൻതോതില്‍ മണ്ണിടിച്ചില്‍... അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി

അരുണാചല്‍ പ്രദേശില്‍ വൻതോതില്‍ മണ്ണിടിച്ചില്‍... അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി

പ്രായമായ മാതാപിതാക്കളുടെ അന്തസ്സും സുരക്ഷയും സംരക്ഷിക്കുന്നതിനായി മുതിർന്ന പൗരന്മാരുടെ ട്രൈബ്യൂണലുകള്‍ക്ക് സ്വത്തുക്കളില്‍ നിന്ന് വ്യക്തികളെ ഒഴിപ്പിക്കാൻ അധികാരമുണ്ടെന്ന് സുപ്രീം കോടതി വിധി

അവധിക്ക് നാട്ടിലെത്തി ഭാര്യയെ അടിച്ചുകൊന്ന് മേല്‍ക്കൂരയില്‍ നിന്ന് എറിഞ്ഞു ജവാനെ വീട് വളഞ്ഞ് പൂട്ടി പൊലീസ്..

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു

അരുണാചല്‍ പ്രദേശിലുണ്ടായ മിന്നല്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും നാല് പേർ മരിക്കുകയും രണ്ട് സൈനിക ഷെല്‍ട്ടറുകള്‍ ഒഴുക്കില്‍പ്പെട്ട് അഞ്ച് സൈനികരെ കാണാതാവുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം അരുണാചല്‍ പ്രദേശിലെ ദിബാംഗ് വാലി ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തിലും, അപ്പർ സുബാൻസിരി ജില്ലയിലുണ്ടായ ഉരുള്‍പൊട്ടലിലുമാണ് വൻ ദുരന്തം സംഭവിച്ചത്. റോഡ് നിർമാണ സൈറ്റിലുണ്ടായ ഉരുള്‍പൊട്ടലിലാണ് നാല് പേർ മരിച്ചത്.

വൻതോതില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് നിരവധി തൊഴിലാളികള്‍ മണ്ണിനടിയില്‍പെട്ടിരിക്കുകയാണ്. സംഭവത്തില്‍ തടു ബകി, താജി റായ്, മാർക്കോഷ് ബസുമതാരി, ബാബുല്‍ അലി എന്നിവരാണ് മരിച്ചത്. ബാബുല്‍ അലിയുടെ മൃതദേഹം ഇതിനോടകം കണ്ടെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കി ജില്ലാ ദുരന്തനിവാരണ ഓഫീസർ.

അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. നാച്ചോ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരും, ദാപോരിജോയില്‍ നിന്നുള്ള ഫയർ ആൻഡ് എമർജൻസി സർവീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. കൂടാതെ രക്ഷാപ്രവർത്തനങ്ങള്‍ക്ക് എസ്.ഡി.ആർ.എഫ് പ്രത്യേക സംഘത്തെയും സജ്ജമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new