Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു

സിപിഎം, സിപിഐ നേതാക്കളുടെയും അംഗങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കാൻ.. ഉത്തരവിട്ട തഹസീല്‍ദാർക്ക് സസ്‌പെൻഷൻ.. ജനാധിപത്യവിരുദ്ധമായ സർക്കുലർ..

ഇന്‍സ്റ്റാഗ്രാം റീലിലൂടെ പ്രചരിച്ച വ്യാജ വാര്‍ത്ത വിശ്വസിച്ച്‌ 17-കാരനെ, കുത്തിക്കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ അറുത്തെടുത്ത ഞെട്ടിക്കുന്ന സംഭവം..

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍

പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിച്ചതിന് പ്രമുഖ ബോളിവുഡ് താരങ്ങള്‍ക്ക് മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) നോട്ടിസ് അയച്ചു. നടന്മാരായ ഷാറുഖ് ഖാന്‍, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്‌റോഫ് എന്നിവര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചത്. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള പ്രമോഷനല്‍ പരസ്യങ്ങള്‍ നീക്കം ചെയ്യാനും നോട്ടിസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നോട്ടിസിലെ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ 2006 ലെ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം നടപടിയെടുക്കുമെന്നും എഫ്ഡിഎ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാന്‍ മസാലയുടെയും അനുബന്ധ ഉല്‍പന്നങ്ങളും ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ സിനിമാതാരങ്ങള്‍ പരസ്യത്തില്‍ അഭിനയിക്കുന്നത് മുന്‍പും വിമര്‍ശന വിധേയമായിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new