Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അറുപതുകാരിയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍

അറുപതുകാരിയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍

സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടില്‍‌ സിജെപിക്ക് പിന്തുണ അറിയിച്ച്‌ നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയില്‍ കേന്ദ്രമന്ത്രിമാർ

ഐആർസിടിസി ഓണ്‍ലൈൻ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനായി ആധാർ അധിഷ്ഠിത ഒടിപി. വെരിഫിക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്റെ തീരുമാനം ശരിവെച്ച്‌ ഹൈക്കോടതി

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച്‌ സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു...

യുവജനങ്ങളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി മമ്മൂട്ടി

മോഷണശ്രമത്തിനിടെ അറുപതുകാരിയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച്‌ ബൈക്കില്‍ കൊണ്ടുപോയി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍. സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ചചെയ്യുന്നതിനാണ് കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബെംഗളൂരു നഗരപ്രാന്തത്തിലാണ് സംഭവം. തെളിവ് നശിപ്പിക്കുന്നതിനാണ് മൃതദേഹം തടാകത്തില്‍ ഉപേക്ഷിച്ചതെന്ന് പ്രതി ചോദ്യംചെയ്യലില്‍ സമ്മതിച്ചു. സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ചല്ലഘട്ട സ്വദേശി ബോരേ ഗൗഡയുടെ ഭാര്യ ജയമ്മയാണ് (61) കൊല്ലപ്പെട്ടത്. ഇവരെ കാണാനില്ലെന്ന് കാണിച്ച്‌ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇന്നലെ ഉച്ചയോടെ രാമോഹള്ളിയിലെ തിമ്മപ്പ തടാകത്തില്‍ ചുവന്ന സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ചനിലയില്‍ മൃതദേഹം കണ്ടെത്തി. പിന്നാലെ ഇത് ജയമ്മയുടെ മൃതദേഹമാണെന്ന് പോലീസ് തിരിച്ചറിഞ്ഞു.

തുടര്‍ന്ന് ചല്ലഘട്ട സ്വദേശിയായ ഗഗന്‍ ആര്‍.(21) എന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ആഭരണങ്ങള്‍ കവര്‍ച്ചചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി ജയമ്മയെ കഴുഞുഞെരിച്ചു കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ജയമ്മയുടെ സ്വര്‍ണമാലയും കമ്മലുകളും ഊരിയെടുത്ത ശേഷം, വീട്ടിലുണ്ടായിരുന്ന ചുവന്ന സ്യൂട്ട്‌കേസില്‍ മൃതദേഹം കയറ്റി ബൈക്കില്‍ കൊണ്ടുപോയി തടാകത്തില്‍ തള്ളുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new