Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുവജനങ്ങളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി മമ്മൂട്ടി

യുവജനങ്ങളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി മമ്മൂട്ടി

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... രാജ്യവ്യാപക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജൻസിയില്‍ വൻഅഴിച്ചു പണിയുമായി കേന്ദ്രം....

18 നിലകളുള്ള ഫ്‌ലാറ്റ് സമുച്ചയത്തില്‍ അപാകത ; പൊളിച്ച്‌ പണിയാന്‍ ഉടമ അനുമതി തേടി

രാജ്യത്ത് വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ന്നു; രണ്ട് എന്‍ജിനീയറിങ് പരീക്ഷകള്‍ മാറ്റിവച്ചു

നരേന്ദ്ര മോദിയുടെ ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ഫോളോവേഴ്‌സ് കൂടി

കോക്രോച്ച്‌ ജനത പാര്‍ട്ടി നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തിലെ യുവ ജനങ്ങള്‍ നടത്തുന്ന പ്രതിഷേധം കനക്കുകയാണ്. നിരവധി സിനിമാതാരങ്ങളടക്കം കലാ സാംസ്‌കാരിക രംഗത്തെയും കായികരംഗത്തെയും അടക്കം നിരവധി പ്രമുഖരാണ് പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. പലരും ജന്തര്‍ മന്തറിലെ പ്രതിഷേധവേദിയില്‍ നേരിട്ടെത്തിയപ്പോള്‍ പലരും സമൂഹമാധ്യമങ്ങളിലൂടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇപ്പോഴിതാ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടി.

യുവജനങ്ങളാണ് രാജ്യത്തിന്റെ യഥാര്‍ഥ സമ്പത്തെന്നും. അവരുടെ ശബ്ദം കേള്‍ക്കുകയും അവരെ സംരക്ഷിക്കുകയും ശാക്തീകരിക്കുകയും ചെയ്യണമെന്നാണ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ മമ്മൂട്ടി പറഞ്ഞിരിക്കുന്നത്. അതേസമയം പ്രതിപക്ഷവും പ്രതിഷേധത്തിലേക്ക് അണിചേര്‍ന്നതോടെ പ്രതിഷേധം വലിയ രീതിയില്‍ കനത്തുകൊണ്ടിരിക്കുകയാണ്.അതേസമയം, നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് നടത്തിയ അതിക്രമത്തില്‍ പരിക്കേറ്റവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ നാളെ രാജ്യവ്യാപക സമരം പ്രഖ്യാപിച്ചിരിക്കുകയാണ് സി ജെ പി.

സമരത്തിന്റെ ഭാഗമായി രാജ്യത്തുടനീളം വീഥികളിലിറങ്ങുന്ന പ്രവര്‍ത്തകര്‍ക്കായി പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സംഘടന പുറപ്പെടുവിച്ചിട്ടുണ്ട്. സമാധാനപരവും ശക്തവുമായ രീതിയില്‍ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നും, പ്രതിഷേധങ്ങളില്‍ പങ്കെടുക്കുമ്പോള്‍ കൃത്യമായ അച്ചടക്കം പാലിക്കണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. അതേസമയം സമരം ശക്തമാക്കുന്നതിനിടെ സി ജെ പിയെ വീണ്ടും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ചര്‍ച്ചയ്ക്ക് സമരക്കാര്‍ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ജെ പി നദ്ദയുടെ ഓഫീസിലോ വസതിയിലോ ചര്‍ച്ച നടത്തുന്നതാണ് ഉചിതമെന്ന് പറഞ്ഞ ജിതേന്ദ്ര സിംഗ്, വേണമെങ്കില്‍ സമരക്കാര്‍ പറയുന്നിടത്ത് ചര്‍ച്ച നടത്താമെന്നും വ്യക്തമാക്കി. സമര കേന്ദ്രമായ ജന്തര്‍ മന്ദറില്‍ ചര്‍ച്ച നടത്താമെന്നാണ് സി ജെ പിയുടെ നിലപാട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new