Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍

കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ ബസ് സ്റ്റാൻഡില്‍ ബസ് കാത്തുനിന്ന യുവതിയെ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തി..

ഹരിയാനയിലെ ജീന്ദ് റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് രാവിലെ 11ന് ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഒഫ് ചെയ്യും...

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു

കൈക്കൂലി ആവശ്യപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പൂട്ടാന്‍ വാട്‌സാപ്പ് നമ്പര്‍ പുറത്തിറക്കി വിജയ് സര്‍ക്കാര്‍. പരാതികള്‍ പൊതുജനങ്ങള്‍ക്ക് വാട്‌സാപ്പ് സന്ദേശത്തിലൂടെ വിജിലന്‍സിനെ അറിയിക്കാം. ഇതിനായി 9498180936 എന്ന നമ്പര്‍ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

വാട്‌സാപ്പിന് പുറമെ 044 22321090, 22321085, 22310989, 22342142 എന്നീ നമ്പറുകളില്‍ വിളിച്ചും പരാതി അറിയിക്കാം. dvac@nic എന്ന ഇമെയില്‍ ഐഡിയിലും പരാതികളയക്കാം. ഡിവിഎസി, നമ്പര്‍ 293, എംകെഎന്‍ റോഡ്, അലന്തൂര്‍, ചെന്നൈ 600016 എന്ന വിലാസത്തില്‍ കത്ത് മുഖേനയും പരാതി അറിയിക്കാം. ഹെല്പ് ലൈന്‍ നമ്പറും ബോധവത്കരണ സന്ദേശവും സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുജനങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

'കൈക്കൂലി കൊടുക്കുന്നതും സ്വീകരിക്കുന്നതും കുറ്റകരമാണ്' എന്ന വാക്യം ഇംഗ്‌ളീഷിലും തമിഴിലും എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലും പ്രദര്‍ശിപ്പിക്കണമെന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറി എം സായ് കുമാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലെയും മേധാവികള്‍ക്കും കളക്ടര്‍മാര്‍ക്കും ജില്ലാ തല ഓഫീസര്‍മാര്‍ക്കുമായാണ് സര്‍ക്കുലര്‍ നല്‍കിയത്. നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

അഴിമതി വിരുദ്ധ നോട്ടീസ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാന്‍ മുന്‍ സര്‍ക്കാരുകള്‍ നിര്‍ദേശിച്ചിരുന്നെങ്കിലും പാലിക്കപ്പെട്ടിരുന്നില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതായി സര്‍ക്കുലറില്‍ പറയുന്നു. ചില ഓഫീസുകളിലും വകുപ്പുകളിലും ഇതുസംബന്ധിച്ച്‌ പുറപ്പെടുവിച്ച ഉത്തരവുകളും നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കുന്നില്ലെന്നും പൊതുസ്ഥലങ്ങളില്‍ നോട്ടീസ് ബോര്‍ഡുകള്‍ പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും ഈ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടുവെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new