Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച്‌ യുവതി

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച്‌ യുവതി

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍

അമേരിക്കൻ ചാരനോ...? നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച 36കാരനായ പൗരൻ പിടിയിലായി.. ഏതാണ്ട് ഏഴുമാസത്തോളം യാതൊരുവിധ രേഖകളുമില്ലാതെ ഗോവയില്‍ താമസിച്ചു..പിന്നില്‍ മറ്റെന്തെങ്കിലും ലക്ഷ്യങ്ങള്‍..

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി

യുവതികള്‍ക്ക് നേരെ ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച്‌ യുവതി. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ബസിലിരുന്ന രണ്ട് യുവതികള്‍ക്ക് നേരെയാണ് യുവാവ് അശ്ലീല പ്രദര്‍ശനത്തിന് മുതിര്‍ന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.

സീറ്റിലിരിക്കുകയായിരുന്ന യുവതിയുടെ അരികിലേക്ക് യുവാവ് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ഇയാള്‍ യുവതിയുടെ തോളില്‍ തൊടാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ ഒട്ടും ഭയപ്പെടാതെ പെട്ടെന്ന് പ്രതികരിച്ച യുവതി എഴുന്നേറ്റ് ഇയാളുടെ മുഖത്തടിക്കുകയായിരുന്നു. യുവതിയുടെ പ്രതികരണത്തോടെ പരിഭ്രാന്തനായ യുവാവ് ഉടന്‍ തന്നെ ബസില്‍ നിന്നും ഇറങ്ങിയോടി.

ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ പൊലീസ് പ്രതിയെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. യുവതി ഇതുവരെ പൊലീസില്‍ പരാതി നല്‍കാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതേസമയം,? പെണ്‍കുട്ടിയുടെ മൊഴി എടുത്ത ശേഷം തുടര്‍നടപടി ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ ദൃശ്യങ്ങളില്‍ പ്രതി കുറ്റം ചെയ്യുന്നത് വ്യക്തമായിട്ടും പൊലീസിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം കാലതാമസം അനാവശ്യമാണെന്ന് കാണിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new