Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയില്‍ ആക്ഷേപം സമർപ്പിക്കാൻ രാഹുല്‍ സമയം തേടി.... ആക്ഷേപമുണ്ടെങ്കില്‍ ജൂണ്‍ 17 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

സാർവദേശീയതൊഴിലാളി ദിനം ....ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങളെയും നേട്ടങ്ങളെയും ആദരിക്കുന്നതിനായി ആഘോഷിക്കുന്ന ദിവസം...കേന്ദ്രസർക്കാർ കൊണ്ടുവന്ന നാല് തൊഴില്‍ കോഡുകള്‍ നടപ്പിലാക്കിയതിന് ശേഷമുള്ള ആദ്യത്തെ മെയ്‌ദിനം .. രാജ്യമെങ്ങും വിപുലമായി ആചരിക്കാൻ കേന്ദ്ര ട്രേഡ്‌ യൂണിയനുകള്‍

വിവാഹവാര്‍ഷിക ആഘോഷത്തിനിടെ തര്‍ക്കം; മകന്‍ അച്ഛനെ അടിച്ചു കൊന്നു

കേരളത്തില്‍ യുഡിഎഫിന് 75ല്‍ അധികം സീറ്റുകള്‍ യുഡിഎഫിന് ലഭിക്കുമെന്ന് ശശി തരൂര്‍

തൃശ്ശൂര്‍ ആനക്കല്ലില്‍ ഭര്‍തൃവീട്ടില്‍ 30 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെയായിരുന്നു സംഭവം. അവിണിശേരി സ്വദേശി ഉണ്ണിമായ (30) ആണ് മരിച്ചത്. രാവിലെ ഭര്‍ത്താവുമായി വഴക്കുണ്ടായതിനുശേഷം ആണ് ഉണ്ണിമായയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ശിവപ്രസാദ് പൊലീസ് കസ്റ്റഡിയില്‍. കൊലപാതകമാണെന്നാണ് സൂചന.

തൃശ്ശൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിയുണ്ടായിരുന്ന ഉണ്ണിമായ അവിടേക്ക് പോകാന്‍ തയാറെടുക്കുകയായിരുന്നു. വീട്ടില്‍ ഭര്‍ത്താവുമായി ഉണ്ടായ വഴക്കിന് ശേഷം ഭര്‍ത്താവിന്റെ അമ്മയും മറ്റും വന്നു നോക്കുമ്പോള്‍ ഉണ്ണിമായ മുറിയില്‍ ചലനമറ്റു കിടക്കുന്നതാണ് കണ്ടത്. ഭര്‍ത്താവിന്റെ അമ്മയും നാട്ടുകാരുമാണ് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

വീട്ടില്‍നിന്ന് പുറത്തേക്ക് പോയ ഭര്‍ത്താവ് ശിവപ്രസാദിനെ നെടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. മുന്‍പും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഉണ്ണിമായയുടെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new