Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിവാഹവാര്‍ഷിക ആഘോഷത്തിനിടെ തര്‍ക്കം; മകന്‍ അച്ഛനെ അടിച്ചു കൊന്നു

വിവാഹവാര്‍ഷിക ആഘോഷത്തിനിടെ തര്‍ക്കം; മകന്‍ അച്ഛനെ അടിച്ചു കൊന്നു

ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയില്‍ ആക്ഷേപം സമർപ്പിക്കാൻ രാഹുല്‍ സമയം തേടി.... ആക്ഷേപമുണ്ടെങ്കില്‍ ജൂണ്‍ 17 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

സാർവദേശീയതൊഴിലാളി ദിനം ....ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങളെയും നേട്ടങ്ങളെയും ആദരിക്കുന്നതിനായി ആഘോഷിക്കുന്ന ദിവസം...കേന്ദ്രസർക്കാർ കൊണ്ടുവന്ന നാല് തൊഴില്‍ കോഡുകള്‍ നടപ്പിലാക്കിയതിന് ശേഷമുള്ള ആദ്യത്തെ മെയ്‌ദിനം .. രാജ്യമെങ്ങും വിപുലമായി ആചരിക്കാൻ കേന്ദ്ര ട്രേഡ്‌ യൂണിയനുകള്‍

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

കേരളത്തില്‍ യുഡിഎഫിന് 75ല്‍ അധികം സീറ്റുകള്‍ യുഡിഎഫിന് ലഭിക്കുമെന്ന് ശശി തരൂര്‍

തിരുവനന്തപുരം അമ്പൂരിയില്‍ വിവാഹവാര്‍ഷിക ആഘോഷത്തിനിടെ മകന്‍ അച്ഛനെ കസേര കൊണ്ട് അടിച്ചു കൊന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62) ആണ് കൊല്ലപ്പെട്ടത്. മകന്‍ ഷാനുവിനെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലുണ്ടായ സംഘര്‍ഷത്തിനിടെ കുത്തേറ്റ അമ്മാവന്‍ വര്‍ഗീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഷാനുവിന്റെ വിവാഹവാര്‍ഷിക ദിവസമായിരുന്ന ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. ആഘോഷത്തിന്റെ ഭാഗമായി മദ്യപാനമുണ്ടായിരുന്നു. ഇതിനിടെ ഷാനുവും ഭാര്യയും തമ്മില്‍ വാക്കേറ്റമുണ്ടായി. ഷാനുവിന്റെ അമ്മയും അമ്മാവനും ചേര്‍ന്ന് ഇരുവരെയും നിയന്ത്രിക്കാന്‍ ശ്രമിച്ചു. ഇതിനിടെയാണ് ഷാനു വര്‍ഗീസിനെ കത്തി ഉപയോഗിച്ചു കുത്തിയത്. ബഹളം കേട്ടെത്തിയ തോമസ് എബ്രഹാം ഷാനുവിനെ പിടിച്ചുമാറ്റാന്‍ നോക്കി. ഈ സമയത്ത് ഷാനു കസേരയെടുത്ത് പിതാവിന്റെ തലയ്ക്കടിച്ച്‌ വീഴ്ത്തുകയായിരുന്നു. തോമസിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം കാരക്കോണം ആശുപത്രിയിലേക്ക് മാറ്റി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new