Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ടൈഗര്‍ ഷ്‌റോഫിന്റെ കാറിന് നേരെയുണ്ടായ വെടിവെപ്പില്‍ മൂന്ന് പ്രതികള്‍ പിടിയില്‍

ടൈഗര്‍ ഷ്‌റോഫിന്റെ കാറിന് നേരെയുണ്ടായ വെടിവെപ്പില്‍ മൂന്ന് പ്രതികള്‍ പിടിയില്‍

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവെക്കുന്നതും വീഡിയോ കാണുന്നതും കുറ്റകരമാക്കി ദക്ഷിണ റെയില്‍വേ

കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച്‌ ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..

വിധി തോല്‍പ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവില്‍ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കള്‍...

ബോളിവുഡ് നടന്‍ ടൈഗര്‍ ഷ്‌റോഫിന്റെ കാറിന് നേരെ മുംബൈയിലെ ജൂഹുവില്‍ വെടിയുതിര്‍ത്ത സംഭവത്തില്‍ ഒളിവില്‍ പോയ മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകിട്ടാണ് ബോളിവുഡ് താരം ടൈഗര്‍ ഷ്‌റോഫിന് നേരെ വധശ്രമമുണ്ടായത്. രാജസ്ഥാന്‍ പോലീസും ആന്റി ഗാങ്സ്റ്റര്‍ ടാസ്‌ക് ഫോഴ്‌സും (എ.ടി.എഫ്) ചേര്‍ന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. 17, 18, 22 വയസ് പ്രായമുള്ളവരാണ് പ്രതികള്‍. രണ്ടുപേര്‍ ഹരിയാന സ്വദേശികളും ഒരാള്‍ ബിഹാര്‍ സ്വദേശിയുമാണ്.

മുംബൈയില്‍നിന്ന് ഡല്‍ഹിയിലേക്ക് ട്രെയിനില്‍ സഞ്ചരിക്കവെ രാജസ്ഥാനിലെ കോട്ട റെയില്‍വേ സ്‌റ്റേഷനില്‍വെച്ചാണ് പ്രതികള്‍ പിടിയിലായത്. വെടിവെപ്പ് സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച സംഘം വസായില്‍നിന്നാണ് ട്രെയിനില്‍ കയറിയതെന്നും ട്രെയിന്‍ കോട്ട റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ഇവരെ കോട്ട പോലീസ് പിടികൂടുകയായിരുന്നുവെന്നും എ.ടി.എഫ് രാജസ്ഥാന്‍ സ്ഥിരീകരിച്ചു. പൂനെ ജങ്ഷനില്‍നിന്ന് ജയ്പ്പൂര്‍ ജങ്ഷനിലേക്ക് സര്‍വീസ് നടത്തുന്ന 12939ാം നമ്പര്‍ പൂനെജയ്പ്പൂര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനിലാണ് പ്രതികള്‍ സഞ്ചരിച്ചിരുന്നത്. കല്യാണ്‍ ജങ്ഷന്‍, വസായ് റോഡ് എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുകളുള്ള ഈ ട്രെയിന്‍ ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കടന്നാണ് രാജസ്ഥാനിലേക്ക് പ്രവേശിക്കുന്നത്.

പ്രധാന സ്‌റ്റോപ്പുകളിലൊന്നാണ് കോട്ട.ബൈക്കിലെത്തിയ മൂന്നുപേര്‍ ജുഹുവില്‍വെച്ച്‌ നടന്റെ കാറിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് റൗണ്ട് വെടിവെപ്പ് ഉണ്ടായതായി പോലീസ് അറിയിച്ചു. നടന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എന്നാല്‍, െ്രെഡവര്‍ക്കും അവിടെ ഉണ്ടായിരുന്ന ഓട്ടോ െ്രെഡവര്‍ക്കും പരിക്കേറ്റു.പിന്നാലെ വെടിവെച്ചത് തങ്ങളാണെന്ന് അവകാശപ്പെട്ട് അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയ്‌യുടെ സംഘം രംഗത്തുവന്നിരുന്നു. വിദേശത്തു താമസിക്കുന്ന ഗുണ്ടാസംഘാംഗങ്ങളായ അനില്‍ പണ്ഡിറ്റ്, ഹര്‍മന്‍ സന്ധു എന്നിവരുടെതെന്ന് സംശയിക്കുന്ന സാമൂഹികമാധ്യമ പോസ്റ്റിലാണ് ഉത്തരവാദിത്വം ഏറ്റെടുത്തത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new