Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജയലളിതയുടേത് കൊലപാതകമാണെന്ന് മകളെന്ന് അവകാശപ്പെടുന്ന സുനിത

ജയലളിതയുടേത് കൊലപാതകമാണെന്ന് മകളെന്ന് അവകാശപ്പെടുന്ന സുനിത

ടൈഗര്‍ ഷ്‌റോഫിന്റെ കാറിന് നേരെയുണ്ടായ വെടിവെപ്പില്‍ മൂന്ന് പ്രതികള്‍ പിടിയില്‍

കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച്‌ ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..

വിധി തോല്‍പ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവില്‍ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കള്‍...

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടേതു കൊലപാതകമാണെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജയലളിതയുടെയും എംജിആറിന്റെയും മകള്‍ എന്നവകാശപ്പെടുന്ന തൃശൂര്‍ കാട്ടൂര്‍ സ്വദേശി കെ.എം. സുനിത 'അമ്മ'യുടെ സ്മൃതി മണ്ഡപത്തില്‍ നിരാഹാര സമരത്തിന്. രാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവര്‍ക്കു കത്തു നല്‍കിയിട്ടും പ്രതികരണമൊന്നുമില്ലെന്നും അവര്‍ പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സുനിതയുടെ ആവശ്യം. ശശികല ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്നാണ് ജയലളിതയെ കൊലപ്പെടുത്തിയതെന്നാണ് സുനിതയുടെ വാദം.

ഈ കൊലപാതകത്തിന് താന്‍ സാക്ഷിയാണെന്നും അവര്‍ അവകാശപ്പെടുന്നു. 2016 സെപ്റ്റംബര്‍ 22 ന് തന്നെ പോയസ് ഗാര്‍ഡനിലെ വീട്ടിലേക്ക് 'അമ്മ' വിളിപ്പിച്ചിരുന്നു. എന്നാല്‍ അന്ന് അവിടെയെത്തിയപ്പോള്‍ 'അമ്മ' അനക്കമില്ലാതെ കിടക്കുന്നതാണു കണ്ടത്. ആ സമയത്ത് ടി.ടി.വി.ദിനകരന്‍, ഇളവരസി, വി.കെ.സുധാകരന്‍, ശശികല എന്നിവരടക്കമുള്ളവര്‍ 'അമ്മ'യ്ക്ക് ചുറ്റുമുണ്ടായിരുന്നു. ശശികല താഴെക്കിടന്ന അമ്മയെ ചവിട്ടുന്നുണ്ടായിരുന്നു. ഇതുകണ്ട് താന്‍ അലറിക്കരയാന്‍ തുടങ്ങിയപ്പോള്‍ അവിടെയുണ്ടായിരുന്ന സഹായി പിന്നിലൂടെ വന്ന് വായ പൊത്തി. താന്‍ അവിടെ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. താനാണ് മകളെന്നു അന്നു വൈകിട്ട് വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിക്കാനിരിക്കെയാണ് ജയലളിത കൊല്ലപ്പെട്ടതെന്നും സുനിത അവകാശപ്പെട്ടു. എറണാകുളം സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ ടി.എം.ശ്രീജിത്തിനൊപ്പമാണ് സുനിത വാര്‍ത്താസമ്മേളനം നടത്തിയത്.

തമിഴ്‌നാട്ടില്‍ ജനിച്ച്‌ കേരളത്തില്‍ വളര്‍ന്ന തനിക്കു രണ്ട് കുട്ടികളുണ്ടെന്നും പുതിയ ടിവികെ സര്‍ക്കാരില്‍നിന്നും മുഖ്യമന്ത്രിയില്‍നിന്നും നീതിയും സുരക്ഷയും ലഭിക്കുമെന്ന വിശ്വാസത്തിലാണ് തമിഴ്‌നാട്ടിലേക്കു പോകുന്നതെന്നും അവര്‍ പറഞ്ഞു. തന്റെ ജീവനും മക്കളുടെ ജീവനും ഭീഷണിയുണ്ടെന്നും 'അമ്മ'യ്ക്ക് നീതി വാങ്ങി നല്‍കുന്നതിനായി തന്റെ ജീവന്‍ പോലും നഷ്ടപ്പെട്ടേക്കാമെന്നും സുനിത പറഞ്ഞു. എംജിആറിന്റെയും ജയലളിതയുടെയും മകളാണെന്നതിനുള്ള തെളിവുകളും രേഖകളും തന്റെ കൈവശമുണ്ടെന്നും ഡിഎന്‍എ പരിശോധന നടത്തിയിട്ടുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്നും തന്നെ മകളായി അംഗീകരിക്കാന്‍ തയാറാകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അപേക്ഷകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാന്‍ അഭിഭാഷകനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ അവര്‍ പുതിയ ആവശ്യങ്ങള്‍ ഉന്നയിക്കുകയാണ്. അതിനാല്‍ ഇക്കാര്യത്തില്‍ മുന്നോട്ടു പോക്ക് ഉണ്ടായിട്ടില്ല. താന്‍ പല തവണ ആക്രമിക്കപ്പെട്ടു. ഒരിക്കല്‍ തൃശൂര്‍ വച്ച്‌ ആക്രമിക്കാന്‍ ശ്രമമുണ്ടാവുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ആക്രമിക്കാന്‍ ശ്രമിച്ചയാളുടെ ഭാര്യ കരഞ്ഞു പറഞ്ഞപ്പോള്‍ കേസുമായി മുന്നോട്ടു പോകാന്‍ ശ്രമിച്ചില്ല എന്നും അവര്‍ പറഞ്ഞു.

എംജിആറിന്റെയും ജയലളിതയുടെയും മകളായ തന്നെ ജനിച്ച്‌ 2 മാസം കഴിഞ്ഞപ്പോള്‍ സഹായിയായി നിന്ന മാധവന്‍ എന്ന തൃശൂരുകാരനെ ഏല്‍പ്പിക്കുകയായിരുന്നു എന്നാണ് സുനിത പറയുന്നത്. പിന്നീട് മാധവന്റെ മകളായാണ് വളര്‍ന്നത്. ആ വീട്ടില്‍നിന്ന് മാധവന്റെ ഭാര്യയുടെ ഒരുപാട് ഉപദ്രവം സഹിച്ചിട്ടുണ്ട്. തനിക്ക് 17 വയസുള്ളപ്പോള്‍ ജയലളിത തന്നെ കണ്ടെത്തി ആളെ അയച്ച്‌ ചെന്നൈയിലേക്കു വിളിപ്പിക്കുകയായിരുന്നു. അന്നു കൂടെ വന്നവരൊക്കെ ഇന്നും ജീവിച്ചിരുപ്പുണ്ട്. തന്റെ ഡിഎന്‍എ പരിശോധനയും നടത്തി മകളാണെന്ന് ഉറപ്പാക്കിയ ശേഷമാണ് ചെന്നൈയിലേക്ക് വിളിപ്പിച്ചതും താനാണ് അമ്മയെന്നു വെളിപ്പെടുത്തിയതെന്നും സുനിത പറഞ്ഞു. പിന്നീട് പലപ്പോഴും ഇത്തരത്തില്‍ വിളിപ്പിച്ചിട്ടുണ്ട്. ടിവികെ പാര്‍ട്ടിയുടെ കേരളത്തിലെ സംഘാടന ചുമതലയുള്ള വ്യക്തി 'അമ്മ'യ്‌ക്കൊപ്പം ഉണ്ടായിരുന്ന ആളാണ്. എന്നാല്‍ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞ 10 വര്‍ഷമായി ശ്രമിച്ചിട്ടും സാധിച്ചിട്ടില്ല. താനും അമ്മയും തമ്മിലുള്ള ബന്ധം എങ്ങനെയെന്ന് അറിയാവുന്ന ആളാണ് ഇയാള്‍. സത്യം അറിയാവുന്ന ആള്‍. അദ്ദേഹം സത്യം തുറന്നു പറയാന്‍ തയാറാകണമെന്നും സുനിത ആവശ്യപ്പെട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new