Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് വിജയം...

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് വിജയം...

ഐപിഎല്‍ .... ശുഭ്മാൻ ഗില്‍ നയിച്ച ഗുജറാത്ത് ടൈറ്റൻസ്, 5 വിക്കറ്റിന് കൊല്‍ക്കത്തയെ തോല്‍പ്പിച്ചു

ടി20 ലോകകപ്പിനു മുന്നോടിയായുള്ള ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ പോരാട്ടം... ഇന്ത്യൻ വനിതകള്‍ക്ക് പരാജയം

ഐപിഎല്‍ ക്രിക്കറ്റില്‍ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയില്‍ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം പരാജയം.....

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് വിജയം. അത്യന്തം ആവേശകരമായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഒരു റണ്ണിനാണ് ഗുജറാത്ത് തോല്‍പിച്ചത്.

റണ്‍ അടിസ്ഥാനമാക്കി ഒരു ടീമിന്റെ ഏറ്റവും ചെറിയ വിജയമാണിത്. ഐപിഎല്‍ 2026 സീസണിലെ ഗുജറാത്ത് ടൈറ്റൻസിന്റെ ആദ്യ വിജയം കൂടിയാണിത്. ഗുജറാത്ത് ഉയർത്തിയ 211 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഡല്‍ഹിക്ക് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‌ 209 റണ്‍സെടുക്കാനാണു സാധിച്ചത്.

52 പന്തുകള്‍ നേരിട്ട് 92 റണ്‍‍സെടുത്ത കെ എല്‍ രാഹുലിന്റെ പോരാട്ടമാണ് ഡല്‍ഹിക്ക് കരുത്തായത്. 24 പന്തില്‍ 41 റണ്‍സ് നേടിയ പതും നിസംഗയും 20 പന്തില്‍ 41റണ്‍സ് നേടിയ ഡേവിഡ് മില്ലറും ഡല്‍ഹിക്കായി തിളങ്ങി. അവസാന 12 പന്തുകളില്‍ 36 റണ്‍സാണ് ഡല്‍ഹിക്ക് ജയിക്കാൻ വേണ്ടിയിരുന്നത്.

സിറാജ് എറിഞ്ഞ 19-ാം ഓവറില്‍ ഡേവിഡ് മില്ലറും വിപ്രജ് നിഗവും ചേർന്ന് 23 റണ്‍സ് അടിച്ചുകൂട്ടി. ഇതോടെ ആറു പന്തില്‍ 13 റണ്‍സ് എന്ന നിലയിലെത്തി. പ്രസിദ്ധ് കൃഷ്ണയുടെ ആദ്യ പന്ത് വിപ്രജ് നിഗം ബൗണ്ടറി കടത്തിയെങ്കിലും അടുത്ത പന്തില്‍ പുറത്തായി. അവസാന മൂന്നു പന്തുകളില്‍ ഡല്‍ഹിക്കു വേണ്ടത് എട്ടു റണ്‍സ്. എന്നാല്‍ അഞ്ചാം പന്ത് ഡോട്ട് ബോളായി. അവസാന പന്തില്‍ ഡല്‍ഹിക്കു വിജയത്തിലേക്ക് വേണ്ടത് രണ്ട് റണ്‍സ്.

എന്നാല്‍ കുല്‍ദീപ് റണ്‍ഔട്ടായി. മില്ലറിനെതിരെ എറിഞ്ഞത് വൈഡാണെന്ന സംശയത്തില്‍ ഡല്‍ഹി റിവ്യൂവിനു പോയി. എന്നാല്‍ തേർഡ് അംപയർ വൈഡല്ലെന്ന് വിധിച്ചതോടെ ഗുജറാത്ത് ഒരു റണ്‍ വിജയം കരസ്ഥമാക്കി.

രണ്ടു മത്സരങ്ങള്‍ ജയിച്ചുവന്ന ഡല്‍ഹിയുടെ ആദ്യ തോല്‍വിയും രണ്ടു മത്സരങ്ങള്‍ തോറ്റ ഗുജറാത്തിന്റെ ആദ്യ വിജയവുമാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് നേടിയത്. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ.

ഗില്‍ 45 പന്തില്‍ ഏഴു സിക്സുകളും നാലു ഫോറുകളും സഹിചം 70 റണ്‍സുമായി പുറത്താകാതെ നിന്നു. വാഷിങ്ടൻ സുന്ദർ (32 പന്തില്‍ 55), ജോസ് ബട്‌ലർ (27 പന്തില്‍ 52) എന്നിവരും അർധ സെഞ്ചറികള്‍ നേടി ഗുജറാത്തിനായി തിളങ്ങുകയും ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new