Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം പരാജയം.....

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം പരാജയം.....

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരേ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്....

ഐപിഎല്‍ മത്സരത്തില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് മുംബൈ ഇന്ത്യൻസിനെ നേരിടും

ദക്ഷിണാഫ്രിക്ക വനിതാ ടീമിനെതിരായ രണ്ടാം ടി20 പോരാട്ടം... ഇന്ത്യന്‍ വനിതകള്‍ക്ക് പരാജയം

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ വീഴ്ത്തി...

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി.ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ നേരിട്ടത്. വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് നേടിയത്.

ക്വിന്റണ്‍ ഡി കോക്ക് (60 പന്തില്‍ പുറത്താവാതെ 112) സെഞ്ചുറി നേടിയിരുന്നു. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 16.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 39 പന്തില്‍ പന്തില്‍ പുറത്താവാതെ 80 റണ്‍സ് നേടിയ പ്രഭ്‌സിമ്രാന്‍ സിംഗാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്.

ശ്രേയസ് അയ്യര്‍ 35 പന്തില്‍ 66 റണ്‍സെടുത്ത് പുറത്തായി. ജയത്തോടെ പഞ്ചാബ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. അഞ്ച് മത്സരങ്ങളില്‍ ഒമ്പത് പോയിന്റാണ് അവര്‍ക്ക്. അഞ്ചില്‍ ഒരു മത്സരം മാത്രം ജയിച്ച്‌ രണ്ട് പോയിന്റ് നേടിയ മുംബൈ ഒമ്പതാം സ്ഥാനത്താണ്. വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. പ്രിയാന്‍ഷ് ആര്യ (15) - പ്രഭ്‌സിമ്രാന്‍ സഖ്യം 27-ാം റണ്‍സ് ചേര്‍ത്തു. മൂന്നാം ഓവറില്‍ ആര്യ മടങ്ങി. അല്ലാ ഗസന്‍ഫാറാണ് ബ്രേക്ക് ത്രൂ നല്‍കിയത്. തന്നെ അടുത്ത ഓവറില്‍ കൂപ്പര്‍ കൊനോലിയേയും (17) ഗസന്‍ഫാര്‍ മടക്കി. ഇതോടെ രണ്ടിന് 45 എന്ന നിലയിലായി പഞ്ചാബ്. തുടര്‍ന്ന് പ്രഭ്‌സിമ്രാന്‍ - ശ്രേയസ് സഖ്യം 139 റണ്‍സ് കൂട്ടുചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് പഞ്ചാബിന്റെ വിജയത്തില്‍ നിര്‍ണായകമായത്.

ശ്രേയസ് വിജയത്തിനരികെ വീണു. നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. ശ്രേയസ് മടങ്ങിയെങ്കിലും, മാര്‍കസ് സ്‌റ്റോയിനിസിനെ (10) പ്രഭ്‌സിമ്രാന്‍ പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new