Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കര്‍ ഇന്ന് ഒമാനിലെത്തും...

ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കര്‍ ഇന്ന് ഒമാനിലെത്തും...

ഓണയാത്രത്തിരക്ക് കുറയ്ക്കാൻ മൂന്ന് പ്രത്യേക തീവണ്ടികള്‍ കൂടി അനുവദിച്ച്‌ റെയില്‍വേ

കരൂര്‍ ദുരന്തത്തിനിരയായവരുടെ മുന്നില്‍ വിജയ് എത്തി

കുംഭമേള താരമായ പെണ്‍കുട്ടിക്കും ഭര്‍ത്താവിനും നല്‍കിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി പിന്‍വലിച്ചു

അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാരങ്ങളില്‍ നിന്നും മോഷ്ടിച്ച പണം ഓഹരിവിപണിയില്‍ നിക്ഷേപിച്ചെന്ന് കണ്ടെത്തല്‍

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും. കഴിഞ്ഞ ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശന വേളയില്‍ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാർ അടക്കമുള്ള വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധത്തില്‍ നിർണായക ചുവടുവെപ്പാകും ഈ സന്ദർശനമെന്ന് പ്രതീക്ഷിക്കുന്നു.

അഞ്ചു ദിവസത്തെ ഒദ്യോഗിക ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളിലെ സന്ദർശനം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ഡോ. എസ്. ജയ്ശങ്കർ മസ്കത്തില്‍ എത്തുന്നത്.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഒമാനില്‍ തങ്ങുന്ന അദ്ദേഹം ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അല്‍ ബുസൈദിയുമായും മറ്റ് ഉന്നത ഭരണനേതൃത്വങ്ങളുമായും കൂടിക്കാഴ്ച നടത്തും.

2025 ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാൻ സന്ദർശിച്ച വേളയില്‍ ഇരുരാജ്യങ്ങളും എടുത്ത പ്രധാന തീരുമാനങ്ങളുടെ പുരോഗതി ഇരുമന്ത്രിമാരും വിലയിരുത്തുകയും ചെയ്യും. കൂടാതെ, കഴിഞ്ഞ ജൂണ്‍ ഒന്നു മുതല്‍ ഔദ്യോഗികമായി നിലവില്‍ വന്ന ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഭാവി റോഡ് മാപ്പും ചർച്ചകളില്‍ പ്രധാന വിഷയമാവും.

ഗള്‍ഫ് പര്യടനത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളുമായും വിദേശകാര്യമന്ത്രിമാരുമായും ഡോ. എസ്. ജയ്ശങ്കർ വിപുലമായ ചർച്ചകള്‍ നടത്തിയിരുന്നു.

ജൂലൈ അഞ്ചിന് ദോഹയിലെത്തിയ അദ്ദേഹം ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആല്‍ഥാനിയുമായി കൂടിക്കാഴ്ച നടത്തി. ഊർജ സുരക്ഷ, വ്യാപാരം, നിക്ഷേപം, കണക്റ്റിവിറ്റി എന്നീ മേഖലകളിലെ സഹകരണം ഇരുനേതാക്കളും അവലോകനം ചെയ്തു.

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് അദ്ദേഹം ഖത്തർ പ്രധാനമന്ത്രിയോട് നന്ദി അറിയിക്കുകയും ചെയ്തു. തിങ്കളാഴ്ച ബഹ്‌റൈൻ രാജാവുമായും മറ്റ് ഉന്നത നേതാക്കളുമായും നടത്തിയ ചർച്ചകളില്‍ ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ജയ്ശങ്കർ ആവർത്തിച്ചു വ്യക്തമാക്കുകയും ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new