വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍
യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍
ഓണയാത്രത്തിരക്ക് കുറയ്ക്കാൻ മൂന്ന് പ്രത്യേക തീവണ്ടികള്‍ കൂടി അനുവദിച്ച് റെയില്‍വേ. തിരുവനന്തപുരം നോർത്തില്‍ നിന്ന് മംഗളൂരുവിലേക്കും ചെന്നൈയില്‍ നിന്ന് കൊല്ലത്തേക്കും ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കും ആണ് തീവണ്ടികളനുവദിച്ചത്.
ചെന്നൈയില്‍ നിന്ന് കൊല്ലത്തേക്ക് ഓഗസ്റ്റ് 13 മുതല്‍ സെപ്റ്റംബർ അഞ്ചുവരെ വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. വെള്ളി, ഞായർ ദിവസങ്ങളിലാണ് മടക്ക സർവീസ്. തിരുവനന്തപുരം നോർത്തില്‍ നിന്ന് മംഗളൂരുവിലേക്ക് ഓഗസ്റ്റ് 12 മുതല്‍ സെപ്റ്റംബർ രണ്ടുവരെയാണ് സർവീസ് നടത്തുക. അതിനടുത്ത ദിവസം മടക്കസർവീസുമുണ്ടാകും.
ഓഗസ്റ്റ് ഒൻപത്, 16, 23, 30, സെപ്റ്റംബർ ആറ് തീയതികളിലാണ് എറണാകുളം ബെംഗളൂരു സർവീസ്. ബെംഗളൂരു -എറണാകുളം സർവീസ് ഓഗസ്റ്റ് 10, 17, 24, 31 സെപ്റ്റംബർ ഏഴ് ദിവസങ്ങളിലാണ്.
ചെന്നൈ സെൻട്രല്‍-കൊല്ലം
ഓഗസ്റ്റ് 13, 15, 20, 22, 27, 29, സെപ്റ്റംബർ മൂന്ന്, അഞ്ച് എന്നീ ദിവസങ്ങളില്‍ രാത്രി 11.50-ന് ചെന്നൈ സെൻട്രലില്‍നിന്ന് പുറപ്പെടുന്ന വണ്ടി (06117) പിറ്റേന്ന് വൈകീട്ട് 4.20-ന് കൊല്ലത്തെത്തും.
കൊല്ലത്തുനിന്ന് ഓഗസ്റ്റ് 14, 16, 21, 23, 28, 30, സെപ്റ്റംബർ നാല്, ആറ് തീയതികളില്‍ വൈകീട്ട് 6.45-ന് തിരിച്ച് (06118) പിറ്റേന്ന് രാവിലെ 11.35-ന് ചെന്നൈ സെൻട്രലിലെത്തും.

