Dailyhunt
ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം

ഡല്‍ഹി രോഹിണിയില്‍ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉള്‍പ്പടെ മൂന്നു പേർ വെന്ത് മരിച്ചു

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി

ഇലക്‌ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം

16 ടയറുള്ള ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം. ഹൈദരാബാദ് വിജയവാഡ ഹൈവേയിലെ കാഞ്ചിക്കച്ചേര്‍ല മണ്ഡലത്തിലെ കീസര ടോള്‍ പ്ലാസയില്‍ ശനിയാഴ്ച വൈകുന്നേരം 4.15നാണ് വാഹനാപകടം ഉണ്ടായത്. അഭിഭാഷകന്‍ ബി ശ്രീനിവാസ റാവു ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് 16 ടയറുകളുള്ള കൂറ്റന്‍ ട്രക്ക് നിയന്ത്രം വിട്ട് മറിയുകയായിരുന്നു. സംഭവ സ്ഥലത്തു വെച്ച്‌ തന്നെ ശ്രീനിവാസ റാവു മരിച്ചു. തകര്‍ന്നടിഞ്ഞ കാറിനുള്ളില്‍ ചതഞ്ഞരഞ്ഞ നിലയിലായിരുന്നു മൃതദേഹം.

ഹൈദരാബാദിലെ യെല്ലറെഡ്ഡിഗുഡ സ്വദേശിയായിരുന്നു ഹൈക്കോടതി അഭിഭാഷകനായ ശ്രീനിവാസ. ടോള്‍ ഗേറ്റിലൂടെ കടന്നുപോകുകയായിരുന്ന കാറിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് മറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വളവ് തിരിയുന്നതിനിടെ ബ്രേക്ക് തകരാറിലായി ടാങ്കര്‍ ലോറിയുടെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ട്രക്ക് നിയന്ത്രണം വിട്ട് മറിയുന്ന സമയത്താണ് ശ്രീനിവാസയുടെ കാര്‍ ടോള്‍ പ്ലാസ കടന്നെത്തിയത്. കാര്‍ മുന്നോട്ട് പോകുന്നതിനിടയില്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് വീണു. അപകടത്തില്‍ ബിഎംഡബ്ല്യു കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു.

ക്രെയിനുകളും മണ്ണുമാന്തി യന്ത്രങ്ങളും എത്തിച്ചാണ് കാറിലേക്ക് വീണ കൂറ്റന്‍ ടാങ്കര്‍ റോഡില്‍ നിന്നും നീക്കിയത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ടാങ്കര്‍ കാറില്‍ നിന്ന് ഉയര്‍ത്തിമാറ്റിയത്. ചതഞ്ഞരഞ്ഞ മൃതദേഹം പുറത്തെടുക്കുന്നത് കനത്ത വെല്ലുവിളിയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ജെസിബികളുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി വിജയവാഡ പൊലീസ് കമ്മീഷണര്‍ എസ് വി രാജശേഖര ബാബു പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new