Dailyhunt
ഇലക്‌ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം

ഇലക്‌ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക

കര്‍ണാടകയില്‍ വരുമാനം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യമിട്ട് ഇലക്‌ട്രിക് കാര്‍ ഉടമകള്‍ക്ക് നല്‍കിയിരുന്ന ഇളവ് പിന്‍വലിച്ചു. നടപ്പുസാമ്പത്തികവര്‍ഷം ഇതിലൂടെ 250 കോടി രൂപ അധികവരുമാനം ലഭിക്കുമെന്നാണ് കരുതുന്നത്. കര്‍ണാടകയില്‍ റോഡ് നികുതി ഇനത്തില്‍ ഇ.വി കാര്‍ ഉടമകള്‍ക്ക് ഇളവ് നല്‍കിയിരുന്നു. ഇത് പിന്‍വലിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കാറുകള്‍ക്ക് മാത്രമായിരിക്കും പുതിയ തീരുമാനം ബാധകം. ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് തുടര്‍ന്നും നികുതി ഇളവ് ലഭിക്കും.

കര്‍ണാടകയില്‍ 25 ലക്ഷം രൂപ വരെ വിലയുള്ള ഇലക്‌ട്രിക് കാര്‍, ജീപ്പ് എന്നീ നാല് ചക്ര വാഹനങ്ങള്‍ക്കാണ് നൂറ് ശതമാനം ഇളവ് നല്‍കിയിരുന്നത്. ഇ.വി വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇളവ് അനുവദിച്ചിരുന്നത്.

ഇളവ് പിന്‍വലിച്ചതോടെ 10 ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള വാഹനങ്ങള്‍ക്ക് അഞ്ചുശതമാനവും 10 ലക്ഷംരൂപമുതല്‍ 25 ലക്ഷം രൂപവരെ വിലയുള്ള വാഹനങ്ങള്‍ക്ക് എട്ടുശതമാനവും 25 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്ക് 10 ശതമാനവും നികുതി നല്‍കണം. നികുതിവരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വൈദ്യുതവാഹനങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്തുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new