Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ട്രംപിൻറെ കൂറ്റൻ പ്ലാൻ  വീണ്ടും ഘോര യുദ്ധം..! ഇറാന്റെ അന്ത്യം

ട്രംപിൻറെ കൂറ്റൻ പ്ലാൻ വീണ്ടും ഘോര യുദ്ധം..! ഇറാന്റെ അന്ത്യം

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി

സി.ജെ.പി സമരം നിര്‍ത്തി, രാഹല്‍ ഗാന്ധിയുടെ 'ഛാത്രോം കി ഗൂഞ്ച്' പരിപാടി തുടരും

പരീക്ഷപരിഷ്ക്കാരങ്ങള്‍ക്ക് ഉന്നതതല സമിതി... വിവിധ പരീക്ഷകളുടെ പരിഷ്ക്കാരങ്ങള്‍ക്കായി ഉന്നതാധികാര സമിതി രൂപവത്ക്കരിച്ച്‌ കേന്ദ്ര സർക്കാർ... ഇൻഫോസിസ് സഹസ്ഥാപകനും സാങ്കേതിക വിദഗ്‌ദ്ധനുമായ നന്ദൻ നിലേകനിയുടെ നേതൃത്വത്തിലുള്ള സംഘത്തെ പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി

കരിങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന ചരക്ക് കപ്പല്‍ ആക്രമണത്തിനു ഇരയായി ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ജൂലൈ 18 ന് കരിങ്കടലിലൂടെ പോവുകയായിരുന്ന എംവി ഒമോർഫി എന്ന ചരക്കുകപ്പലാണ് ആക്രമിക്കപ്പെട്ടത്. ആക്രമണം നടക്കുമ്പോള്‍ കപ്പല്‍ റഷ്യൻ സമുദ്രാതിർത്തിക്കുള്ളിലായിരുന്നു സഞ്ചരിച്ചിരുന്നത്. കപ്പലില്‍ മൂന്ന് ഇന്ത്യക്കാർ ഉള്‍പ്പെടെ 10 ജീവനക്കാർ ഉണ്ടായിരുന്നു. മറ്റു രണ്ട് ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ചരക്കുകപ്പലിനു നേർക്കുണ്ടായ ആക്രമണത്തില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. വാണിജ്യകപ്പലിലെ നിരപരാധികളായ നാവികരുടെ ജീവൻ അപകടത്തിലാക്കുന്ന ആക്രമണങ്ങളെ ഇന്ത്യ അസന്ദിഗ്ധമായി അപലപിക്കുന്നതായും വർധിച്ചുവരുന്ന ഇത്തരം ഭീഷണികള്‍ ആശങ്ക ഉയർത്തുന്നതായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

ജൂലൈ 19നും യുക്രെയ്ൻ തുറമുഖത്തിനടുത്ത് എംവി ഗോള്‍ഡൻ ലിയോ എന്ന കപ്പല്‍ ആക്രമിക്കപ്പെട്ടിരുന്നു. ഈ ആക്രമണത്തില്‍ നാല് ഇന്ത്യൻ നാവികർക്ക് ജീവൻ നഷ്ടമായി. ഒരാള്‍ക്ക് ഗുരുതര പരുക്കുമേറ്റു. റഷ്യ-യുക്രെയ്ൻ സംഘർഷം ശക്തമായതോടെയാണ് കപ്പലുകള്‍ക്കു നേരെ ഇരുരാജ്യങ്ങളും ആക്രമണം കടുപ്പിക്കുന്നത്.

ചെങ്കടലിലെ ആക്രമണങ്ങള്‍ക്കു മറുപടിയായി ഹൂതി വിമതർക്കു നേരെ സൗദി സഖ്യ സേന നേരിട്ട് ആക്രമണം നടത്തി. ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹൊദെയ്ദാ ഗവർണറേറ്റിലാണ് ആക്രമണം നടന്നത്. ഇതിനു തിരിച്ചടിയായി സൗദിയിലെ ജിസാൻ, യാൻബു തുറമുഖങ്ങളില്‍ അരാംകോയുടെ കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഹൂതികള്‍ അവകാശപ്പെട്ടു.

എന്നാല്‍, സൗദിയുടെയോ അരാംകോയുടെയോ സ്ഥിരീകരണം വന്നിട്ടില്ല. സൗദി സഖ്യസേനയുടെ ആക്രമണത്തില്‍ യെമന്റെ ദേശീയ ടെലികമ്യൂണിക്കേഷൻ കോർപറേഷന്റെ വാർത്താ വിനിമയ സംവിധാനങ്ങള്‍ തകർന്നു. ചെങ്കടലില്‍ യാത്ര ചെയ്യുന്ന ചരക്കു കപ്പലുകള്‍ക്കു നേരെ ഹൂതി വിമതർ നടത്തിയ വ്യോമാക്രമണങ്ങള്‍ നിയന്ത്രിച്ചിരുന്നത് ഇവിടെ നിന്നായിരുന്നു എന്ന് യെമനിലെ സൗദി സഖ്യ സേന അറിയിച്ചു. യെമന്റെ പടിഞ്ഞാറൻ തീരത്തെ കമറൻ ദ്വീപിലും ആക്രമണം നടന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new