Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗാഡ്ഗില്‍ കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണം: ചെറിയാൻ ഫിലിപ്പ്

ഗാഡ്ഗില്‍ കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണം: ചെറിയാൻ ഫിലിപ്പ്

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു

സുകുമാരക്കുറുപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറുപ്പ് ക്രൈംബ്രാഞ്ചില്‍ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച് റീ ഓപ്പണ്‍ ചെയ്തതോടെ അത് സംഭവിച്ചേക്കും.

അദാനി എല്ലാം തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്.. അദാനി പിണറായി സർക്കാരിന് നല്‍കിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ..?

കേരളത്തിലെ പശ്ചിമഘട്ട നിരകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും പെരുകുന്നതിലാല്‍ ഇവിടുത്തെ ജനജീവിതത്തെ ബാധിക്കാത്ത തരത്തില്‍ മാധവ് ഗാഡ്ഗില്‍, കസ്തൂരി രംഗൻ കമ്മറ്റി റിപ്പോർട്ടുകളിലെ പ്രായോഗിക നിർദ്ദേശങ്ങള്‍ സർക്കാർ അടിയന്തരമായി നടപ്പാക്കണം

2011-ലെ ഗാഡ്ഗില്‍ റിപ്പോർട്ടിനു ശേഷം കേരളത്തില്‍ ഉരുള്‍പൊട്ടലില്‍ 1200 പേർ മരിക്കുകയും 30000 പേർക്ക് പരിക്കേല്‍ക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. പരിസ്ഥിതി ലോല പ്രദേശങ്ങളായ 131 വില്ലേജ്കളില്‍ ഖനനം,മണ്ണെടുപ്പ്, മരംമുറി, ക്വാറി പ്രവർത്തനം, വലിയ കെട്ടിട നിർമ്മാണം എന്നിവ നിയമം മൂലം നിരോധിക്കണം. ഇവിടുത്തെ ജനങ്ങളുടെ പാർപ്പിടം, തൊഴില്‍,കൃഷി, വ്യവസായം, വ്യാപാരം, ടൂറിസം എന്നിവയെ സംരക്ഷിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കേണ്ടത്.

കഴിഞ്ഞ പത്തു വർഷത്തിനിടയിലാണ് ചൂരല്‍മല, പുത്തുമല ( വയനാട്), കവളപ്പാറ ( മലപ്പുറം), രാജമല , കോക്കയാർ (ഇടുക്കി) കൂട്ടിക്കല്‍ (കോട്ടയം) എന്നിവിടങ്ങളില്‍ അനേകർ മരിക്കുകയും വമ്പിച്ച നാശം ഉണ്ടാവുകയും ചെയ്തത്. വയനാട്ടിലെ കള്ളാടിയിലെ മണ്ണിടിച്ചിലും ഈ ഗണത്തില്‍ പെടുത്താവുന്ന ഒരു ദുരന്തമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new