Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗുജറാത്തിലെ അമ്രേലിയില്‍ വനമേഖലയില്‍ അതിക്രമിച്ചു കയറിയ യുവാവ് സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു...

ഗുജറാത്തിലെ അമ്രേലിയില്‍ വനമേഖലയില്‍ അതിക്രമിച്ചു കയറിയ യുവാവ് സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു...

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച്‌ പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

ഗുജറാത്തിലെ അമ്രേലിയില്‍ വനമേഖലയില്‍ അതിക്രമിച്ചു കയറിയ യുവാവ് സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സോഹില്‍ മുൻജാവർ (21) എന്ന യുവാവാണ് മരിച്ചത്. ആവശ്യമായ അനുമതികളൊന്നുമില്ലാതെ സുഹൃത്തുക്കള്‍ക്കൊപ്പം വനത്തിനുള്ളിലേക്ക് പോയപ്പോഴായിരുന്നു സംഭവം നടന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുകയും ചെയ്തു.

സിംഹങ്ങള്‍ ഇണചേരുന്ന സമയത്താണ് യുവാക്കള്‍ കാട്ടിലേക്ക് കയറിയതെന്ന് കരുതുന്നതായി ഷെട്രുഞ്ചി ഡിവിഷൻ ഡെപ്യൂട്ടി കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് ചിരാഗ് അമിൻ പറഞ്ഞു. വന്യമൃഗങ്ങളെ ഇവർ മനഃപൂർവ്വം ശല്യപ്പെടുത്തുകയോ പ്രകോപിപ്പിക്കുകയോ ചെയ്തതാകാം പെട്ടെന്നുള്ള ആക്രമണത്തിന് കാരണമായതെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനത്തിലുള്ളത്.

ആണ്‍സിംഹമാണ് സോഹിലിനെ ക്രൂരമായി ആക്രമിച്ചത്. സിംഹം പാഞ്ഞടുക്കുന്നത് കണ്ട ഉടൻ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഭയന്നോടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയാണ് മൃതദേഹം കണ്ടെടുത്തത്.

സംഭവസമയത്ത് സോഹിലിനൊപ്പം മൂന്ന് സുഹൃത്തുക്കള്‍ കൂടി വനത്തിലുണ്ടായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇവർക്കെതിരെ വനത്തില്‍ അതിക്രമിച്ചു കയറിയതിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new