Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച്‌ യുവതി

ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ കുറ്റക്കാരനെന്ന് കോടതി

യാത്രാരേഖകളില്ലാതെ നേപ്പാള്‍ അതിര്‍ത്തിയില്‍ മുന്‍ യുഎസ് സൈനികന്‍ അറസ്റ്റില്‍

ഡെലിവറിക്കെത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറി യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയെന്ന് പരാതി. ബംഗളൂരുവിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. വിജയ് മല്ലികാര്‍ജുനന്‍ കാമത്ത് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

സംഭവദിവസം വീട്ടില്‍ ഡെലിവറിയുമായി എത്തിയ ജീവനക്കാരന്‍ ടോയ്‌ലെറ്റ് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു. വീട്ടില്‍ അപരിചിതരെ പ്രവേശിപ്പിക്കില്ലെന്ന് പലതവണ വ്യക്തമാക്കിയിട്ടും ഇയാള്‍ വീട്ടിലേക്ക് അതിക്രമിച്ചുകയറി സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

'ടോയ്‌ലെറ്റ് ഉപയോഗിക്കണമെന്ന ആവശ്യം പലതവണ ഞാന്‍ വിനയപൂര്‍വം നിരസിച്ചു. അടിയന്തരസാഹചര്യമാണെങ്കില്‍ തൊട്ടടുത്ത് പുരുഷന്മാരുള്ള വീടുകളില്‍ സഹായം തേടാമെന്നും നിര്‍ദേശിച്ചു. എന്നിട്ടും എന്റെ അനുമതിയില്ലാതെ വീട്ടിലേക്ക് പ്രവേശിക്കുകയായിരുന്നു'യുവതി സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ശുചിമുറിയില്‍നിന്ന് പുറത്തിറങ്ങിയതിനുപിന്നാലെ ഇയാള്‍ സ്വകാര്യാവയവങ്ങള്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നെന്നും ഇത് തനിക്ക് അപമാനവും സുരക്ഷിതത്വമില്ലായ്മയും അനുഭവപ്പെടാന്‍ കാരണമായെന്നും യുവതി വ്യക്തമാക്കി. 'ഒരു സ്ത്രീ ഇല്ലെന്ന് പറഞ്ഞാല്‍ അതോടെ ആ സംഭാഷണം അവിടെ അവസാനിപ്പിക്കേണ്ടതതാണെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

അതേസമയം, അതിക്രമം കാണിച്ച ജീവനക്കാരനെ ജോലിയില്‍നിന്ന് പുറത്താക്കിയതായി ഫ്‌ലിപ്കാര്‍ട്ട് വ്യക്തമാക്കി. ഈ സംഭവം ഞങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. അതിക്രമത്തിന് ഇരയായ ഉപഭോക്താവിന് ഞങ്ങളുടെ എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. ഉപഭോക്താക്കളുടെ സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ കേസില്‍ ഉള്‍പ്പെട്ട ജീവനക്കാരന്റെ സേവനം കമ്പനി അവസാനിപ്പിച്ചു.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒറ്റപ്പെട്ടതാണെങ്കിലും അംഗീകരിക്കാനാകില്ലെന്ന് ഫ്‌ലിപ്കാര്‍ട്ട് അറിയിച്ചു. ഉപഭോക്തൃ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി കൂടുതല്‍ നടപടികള്‍ ആവശ്യമാണോയെന്ന കാര്യം അന്വേഷിച്ചുവരികയാണെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കും'ഫ്‌ലിപ്കാര്‍ട്ട് തങ്ങളുടെ പ്രസ്താവനയില്‍ വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new