Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച്‌ ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലില്‍ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

'ജുറാസിക് പാര്‍ക്ക്' സിനിമകളിലെ ഡോ. അലന്‍ ഗ്രാന്റ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടന്‍ സാം നീല്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലായിരുന്നു അന്ത്യം. താരത്തിന്റെ വേര്‍പാട് അപ്രതീക്ഷിതവുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്ന താരം അടുത്തിടെയാണ് രോഗമുക്തി നേടിയത്. മരണസമയത്ത് അദ്ദേഹം കാന്‍സര്‍ വിമുക്തനായിട്ടാണ് വിടവാങ്ങിയതെന്ന് കുടുംബം വ്യക്തമാക്കി.

തനിക്ക് സ്‌റ്റേജ് ത്രീ ആന്‍ജിയോ ഇമ്യണോബ്ലാസ്റ്റിക് ടിസെല്‍ ലിംഫോമ (രക്താര്‍ബുദം) ആണെന്ന് 2023ലാണ് സാം നീല്‍ വെളിപ്പെടുത്തുന്നത്. 2022 മുതല്‍ താരം ചികിത്സയിലായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ രോഗമുക്തനായെന്നും അഭിനയരംഗത്തേക്ക് തിരികെ വരാന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ എല്ലാവരെയും ദുഃഖത്തിലാഴ്ത്തി അദ്ദേഹത്തെ മരണം കീഴടക്കുകയായിരുന്നു.

1947 സെപ്തംബര്‍ 14ന് അയര്‍ലന്‍ഡിലാണ് സാം നീലിെ ജനനം. പിന്നീട് ന്യൂസിലന്‍ഡിലാണ് വളര്‍ന്നത്. നാടക രംഗത്തുനിന്നായിരുന്നു അദ്ദേഹത്തിെ അഭിനയരംഗത്തേക്കുള്ള പ്രവേശനം. 1977ല്‍ പുറത്തിറങ്ങിയ 'സ്ലീപ്പിംഗ് ഡോഗ്‌സ്' എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് ശ്രദ്ധേയമാകുന്നത്.

1993ല്‍ പുറത്തിറങ്ങിയ സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ മാസ്റ്റര്‍പീസ് ചിത്രം 'ജുറാസിക് പാര്‍ക്ക്' സാം നീലിനെ സൂപ്പര്‍താരമാക്കി മാറ്റി. തുടര്‍ന്ന് 2001ല്‍ 'ജുറാസിക് പാര്‍ക്ക് 3', 2022ല്‍ പുറത്തിറങ്ങിയ 'ജുറാസിക് വേള്‍ഡ് ഡൊമിനിയന്‍' എന്നീ ചിത്രങ്ങളിലും അദ്ദേഹം ഡോ. അലന്‍ ഗ്രാന്റായി തിളങ്ങിയിരുന്നു.

അണിയറയിലൊരുങ്ങന്ന 'ദി ലാസ്റ്റ് റിസോര്‍ട്ട്' ആണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ 150ലധികം സിനിമകളില്‍ സാം നീല്‍ വേഷമിട്ടു. ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം നിറസാന്നിദ്ധ്യമായിരുന്നു. ആഗോളതലത്തില്‍ ശ്രദ്ധനേടിയ 'പീക്കി ബ്ലൈന്‍ഡേഴ്‌സ്' എന്ന പരമ്പരയിലെ വില്ലന്‍ കഥാപാത്രമായ മേജര്‍ ചെസ്റ്റര്‍ കാംബെല്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new