Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം

ഇന്ന് പുലര്‍ച്ചെ കുഞ്ഞിന്റെ വരവ് അറിയിച്ച്‌ അമ്മ തൊട്ടിലിന്റെ അലാറം മുഴങ്ങി... അതിഥിയായി എത്തിയ ആയിരാമത്തെ കുഞ്ഞിന് 'സഹസ്ര' എന്ന് പേരിട്ടു....

കെഎസ്‌ആർടിസി ബസുകളില്‍ യാത്രക്കാർക്ക് ഇനി വാടസ്‌ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം

സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്... ഒമ്പതു ജീല്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്, കേരളം - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാനായി പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സിഎംആര്‍എല്‍ എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചകേസില്‍ നാലു പ്രതികള്‍ക്കു കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ലെനിന്‍ രാജ്, അമല്‍, വൈശാഖ്, രാഹുല്‍ എന്നിവര്‍ക്കാണ് ജസ്റ്റിസ് കൗസര്‍ എഡപ്പഗത്തിന്റെ ബെഞ്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായ 26 പേരില്‍ ജാമ്യം ലഭിച്ചവരുടെ എണ്ണം 14 ആയി.

കേസില്‍ അറസ്റ്റിലായ കിരണ്‍ പി.എസ്, ജീവന്‍, അനില്‍ കുമാര്‍, ശ്രീജിത്, നിഷാദ്, എസ്.സിദ്ധാര്‍ഥ്, ഷഫീഖ്, നന്ദു ജി.ആര്‍, രാഹുല്‍ എ. രാജന്‍ എന്നീ 9 പ്രതികള്‍ക്ക് ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. നേരത്തെ ഒന്‍പതാം പ്രതി ഹരീഷ് കുമാറിന് സെഷന്‍സ് കോടതിയും ജാമ്യം അനുവദിച്ചിരുന്നു.

ഇക്കഴിഞ്ഞ മേയ് 27നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സിഎംആര്‍എല്‍ എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്ന ഇ.ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ടാക്‌സി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാണ് കേസ്.

വിഷയം വളരെ ഗുരുതരവും ന്യായീകരിക്കാന്‍ കഴിയാത്തതുമാണെന്നും പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും നിരീക്ഷിച്ചെങ്കിലും കേസ് അന്വേഷണം പൂര്‍ത്തിയായ സാഹചര്യം ഇന്നലെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികള്‍ക്ക് കുറ്റകൃത്യ പശ്ചാത്തലമില്ല. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്ത് 67 ദിവസം കസ്റ്റഡിയില്‍ ഉണ്ടായിരുന്നെങ്കിലും ആയുധം കണ്ടെടുക്കാനായിട്ടില്ലെന്നു പൊലീസ് പറഞ്ഞിരുന്നു.

സെഷന്‍സ് കോടതി രണ്ടു വട്ടം ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നതിനെ ഇ.ഡി ശക്തമായി എതിര്‍ത്തു. അന്വേഷണം തടസ്സപ്പെടുത്താന്‍ മനഃപൂര്‍വം നടത്തിയ ആക്രമണമാണിതെന്നും ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുണ്ടെന്നും ഇ.ഡി വാദിച്ചെങ്കിലും കോടതി അത് തള്ളി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new